ഒളിംപിക്‌സ് ആവേശമുയരുന്നു; എണ്ണായിരത്തിലധികം കായികതാരങ്ങളും ഒഫീഷ്യൽസും ടോക്യോയില്‍

By Web Team  |  First Published Jul 15, 2021, 11:05 AM IST

കൊവിഡ് പ്രതിസന്ധിക്കിടെയും ഒളിംപിക്‌സ് പൂ‍ർണ വിജയമായിരിക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക്


ടോക്യോ: ഒളിംപിക്‌സിൽ പങ്കെടുക്കാനായി എണ്ണായിരത്തിലധികം കായികതാരങ്ങളും ഒഫീഷ്യൽസും ടോക്യോയിലെത്തി. എല്ലാവരെയും കൊവിഡ് പരിശോധന പൂ‍ർത്തിയാക്കിയ ശേഷമാണ് ഒളിംപിക് ഗ്രാമത്തിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 

Latest Videos

കൊവിഡ് പ്രതിസന്ധിക്കിടെയും ഒളിംപിക്‌സ് പൂ‍ർണ വിജയമായിരിക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബാക്ക് ആവശ്യപ്പെട്ടു. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് തോമസ് ബാക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ടോക്യോയില്‍ 23-ാം തിയതിയാണ് ഒളിംപിക്‌സിന് തിരി തെളിയുന്നത്. 

കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യമുണ്ടാവില്ല എന്നതടക്കം വലിയ മാറ്റങ്ങള്‍ ഇക്കുറി ഒളിംപിക്‌സിനുണ്ട്. 

ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ മാസം പതിനേഴിന് 90 പേര്‍ അടങ്ങുന്ന ആദ്യ സംഘം ടോക്യോയിലേക്ക് തിരിക്കും.   

ഒളിംപിക് ഗ്രാമത്തില്‍ താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആര്‍ക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല.  ദിവസേന കൊവിഡ് പരിശോധന, കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്‌ക് ധരിക്കണം...എന്നിങ്ങനെ നീളുന്നു ഒളിംപിക് ഗ്രാമത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍.  

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം ഒളിംപിക്‌സ്; ലണ്ടന്‍ ഓര്‍മ്മകളുമായി ദിജു വലിയവീട്ടില്‍

ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona 

 

 

click me!