കേരളാ ഗെയിംസ്; ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ

By Gopalakrishnan C  |  First Published Apr 29, 2022, 9:38 PM IST

കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസും അതിനോട് അനുബന്ധിച്ച് നടക്കുന്ന എക്സ്പോയും ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമാണെന്ന് മന്ത്രി പറഞ്ഞു. 


തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഏപ്രിൽ 29 മുതൽ മെയ് 10 വരെ കനകക്കുന്നിൽ വച്ച് നടക്കുന്ന കെഒഎ എക്‌സ്‌പോയ്ക്ക് തിരിത്തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസും അതിനോട് അനുബന്ധിച്ച് നടക്കുന്ന എക്സ്പോയും ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമാണെന്ന് മന്ത്രി പറഞ്ഞു. 

കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.സുനിൽ കുമാർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ മുഖ്യ പ്രഭാഷണം നടത്തി. സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കേരള ഗെയിംസ്. ഭാവി ഒളിമ്പിക് താരങ്ങളായി കേരള ഗെയിംസ് വിജയികൾ മാറും. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നൽകി കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ ഇത് വരെയുള്ള പ്രവർത്തനങ്ങൾ വഹിച്ച പങ്ക് വലുതാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Videos

ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, വൈസ് പ്രസിഡന്റ് എസ്.എൻ. രഘു ചന്ദ്രൻ നായർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്‌ഘാടന ചടങ്ങിനെ തുടർന്ന്  ജനപ്രിയ ഗായകർ നരേഷ് അയ്യരും ആലാപ് രാജും അവതരിപ്പിച്ച  സംഗീത നിശ അരങ്ങേറി.

click me!