ലൂയിസ് ഹാമില്‍ടണ്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മെഴ്‌സിഡസില്‍ ഹാമില്‍ടണിന്റെ സഹതാരമായ വാള്‍ട്ടേരി ബോട്ടാസാണ് രണ്ടാമത്.
വിയന്ന: ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍പ്രിയില്‍ മാക്‌സ് വെര്‍സ്തപ്പന് ജയം. പോള്‍ പൊസിഷനില്‍ റേസിങ് തുടങ്ങിയ വെര്‍സ്തപ്പന്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് നേടിയത്. ലൂയിസ് ഹാമില്‍ടണ്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മെഴ്‌സിഡസില്‍ ഹാമില്‍ടണിന്റെ സഹതാരമായ വാള്‍ട്ടേരി ബോട്ടാസാണ് രണ്ടാമത്.
The undisputed master of the Red Bull Ring 👌
Win number 14 for ! 🇦🇹 pic.twitter.com/CwRmAOybsm
മക്‌ലാരന്റെ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനത്തെത്തി. ഡ്രൈവര്‍മാരുടെ പോയിന്റ് പട്ടികയില്‍ 182 പോയിന്റുമായി വെര്‍സ്തപ്പനാണ് മുന്നില്‍. 150 പോയിന്റുമായി എട്ടാം കിരീടം ലക്ഷ്യമിടുന്ന ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്തുമുണ്ട്.
Today's podium heroes 🦸♂️
The first time Max, Valtteri and Lando have shared the rostrum! 🏆 🇦🇹 pic.twitter.com/OTMZJGLVqB
അതേസമയം ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ടണ്‍ മെഴ്‌സിഡസില്‍ തുടരും എന്നുറപ്പായി. മുപ്പത്തിയാറുകാരനായ ഹാമില്‍ടണ്‍ മെഴ്‌സിഡസുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് പുതുക്കി. ഏഴ് തവണ ലോക ചാംപ്യനായ ഹാമില്‍ട്ടണ്‍ 2023വരെയാണ് മെഴ്‌സിഡസില്‍ തുടരുക.