ബരെറ്റിനിയുടെ ആദ്യ ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ബെരെറ്റിനിക്ക് സ്വന്തമായി.
ലണ്ടൻ: ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനി വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിലെത്തി. ക്വാർട്ടറിൽ റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ പോളണ്ട് താരം ഹ്യൂബർട്ട് ഹർക്കസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ മറികടന്നാണ് ഏഴാം സീഡായ ബരെറ്റിനിയുടെ ഫൈനൽ പ്രവേശനം. സ്കോർ 6-3, 6-0, 6-7, 6-4.
നൊവാക് ജോക്കോവിച്ച്-ഡെനിസ് ഷൊപോലോവ് രണ്ടാം സെമിയിലെ വിജയിയെയാണ് ബരെറ്റിനി കിരീടപ്പോരാട്ടത്തിൽ നേരിടുക. ഫെഡററെ തോൽപ്പിച്ച ക്വാർട്ടർ മത്സരത്തിൽ പുറത്തെടുത്ത മികവിന്റെ അടുത്തൊന്നും എത്താൻ ബെറേറ്റിനിക്കെതിരായ സെമി പോരാട്ടത്തിൽ ഹർക്കാസിന് കഴിഞ്ഞില്ല.
ബരെറ്റിനിയുടെ ആദ്യ ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ബെരെറ്റിനിക്ക് സ്വന്തമായി. വംബിൾഡൺ ഫൈനലിലെത്തിയെന്നത് വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും സ്വപ്നം പോലും കാണാനാകാത്ത നേട്ടമാണിതെന്നും ബരെറ്റിനി മത്സരശേഷം പറഞ്ഞു.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona