പോകുന്നിടത്തെല്ലാം ഒളിംപിക് മെഡല്‍ കഴുത്തിലിടുന്നത് എന്തിനെന്ന് ട്രോളൻമാര്‍; മറുപടി നല്‍കി മനു ഭാക്കര്‍

By Web Team  |  First Published Sep 25, 2024, 1:35 PM IST

പോകുന്നിടത്തെല്ലാം ഈ മെഡലുകള്‍ ഇങ്ങനെ കഴുത്തിലിട്ട് പോകുന്നത് എന്തിനാണെന്നായിരുന്നു ട്രോളന്‍മാരുടെ പ്രധാന വിമര്‍ശനം


ദില്ലി: ഒളിംപിക്സില്‍ ഷൂട്ടിംഗിലെ ഇരട്ട വെങ്കലവുമായി ഇന്ത്യയുടെ അഭിമാന താരമായിരുന്ന മനു ഭാക്കര്‍. ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ മനു ഭാക്കർ സ്വികരണങ്ങളുടെ തിരക്കിലുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മനുവിന്‍റേതായ പുറത്തുവന്ന ചിത്രങ്ങളില്‍ ഒളിംപിക് മെഡലുകള്‍ കഴുത്തിലണിഞ്ഞു നില്‍ക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉണ്ടായി.

പോകുന്നിടത്തെല്ലാം ഈ മെഡലുകള്‍ ഇങ്ങനെ കഴുത്തിലിട്ട് പോകുന്നത് എന്തിനാണെന്നായിരുന്നു ട്രോളന്‍മാരുടെ പ്രധാന വിമര്‍ശനം.എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് മനു ഭാക്കര്‍ ഇപ്പോള്‍. എന്തുകൊണ്ട് ഞാന്‍ മെഡലുകള്‍ ധരിക്കാന്‍ പാടില്ല എന്നായിരുന്നു വിമര്‍ശിക്കുന്നവരോട് മനുവിന്‍റെ ചോദ്യം. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് മനു ഭാക്കര്‍ മറുപടി നല്‍കിയത്.

Latest Videos

undefined

2018നുശേഷം ആദ്യം, വിരാട് കോലി രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി സാധ്യതാ ടീമില്‍; റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തി

സ്വകീരണ, ഉദ്ഘാടന പരിപാടികള്‍ക്ത് തന്നെ വിളിക്കുന്ന സംഘാടകരുടെ ആവശ്യപ്രകാരമാണ് മെഡലുകള്‍ ധരിച്ചുകൊണ്ട് ചടങ്ങുകളില്‍ പങ്കെടുക്കുന്നതെന്നും മനു ഭാക്കര്‍ പറഞ്ഞു. മെഡലുകള്‍ സ്യൂട്ട് കേസില്‍ കൊണ്ടുപോയാലും എല്ലാവര്‍ക്കും ഒളിംപിക് മെഡലുകള്‍ കാണണമെന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ തന്‍റെ മെഡലുകള്‍ കൂടി കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കാറുണ്ട്. ഒരുദിവസം തന്നെ നിരവധി സ്വീകരണചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഇതിന്‍റെയെല്ലാം ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരും. ഇതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമെന്നും മനു ഭാക്കര്‍ പറഞ്ഞു. ചിലപ്പോഴൊക്കെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താനിപ്പോള്‍ പഠിച്ചുവെന്നും മനു ഭാക്കര്‍ വ്യക്തമാക്കി.

വിവിഎസ് ലക്ഷ്മണിന്‍റെ ക്യാച്ച് കൈവിട്ടു, ആ നിമിഷം ഞാൻ വിരമിക്കാൻ തീരുമാനിച്ചു; തുറന്നു പറഞ്ഞ് ഗില്‍ക്രിസ്റ്റ്

പാരീസ് ഒളിംപിക്സില്‍ ട്രിപ്പിള്‍ മെഡലെന്ന നേട്ടം മനു ഭാക്കര്‍ക്ക് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് ഇനത്തിലുമാണ് മനു ഭാക്കര്‍ വെങ്കലം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!