ഇരുപത്തിനാല് വയസുകാരനായ ടി നിരന്‍ജോയ് സിംഗാണ് ഒരു മിനുട്ടില്‍ വിരലുകളില്‍ നിന്ന് 109 പുഷ് അപുകള്‍ എടുത്ത് ഗിന്നസ് ലോക റെക്കോഡ് ഇട്ടത്.
ഇംഫാല്‍: പുഷ് അപ് എടുത്ത് ഗിന്നസ് ലോക റെക്കോഡിട്ട മണിപ്പൂരി യുവാവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിനാല് വയസുകാരനായ ടി നിരന്‍ജോയ് സിംഗാണ് ഒരു മിനുട്ടില്‍ വിരലുകളില്‍ നിന്ന് 109 പുഷ് അപുകള്‍ എടുത്ത് ഗിന്നസ് ലോക റെക്കോഡ് ഇട്ടത്. ജനുവരി 22നായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രകടനം.
PM Ji praised the talented Manipuri youth T. Niranjoy Singh who broke the Guinness Book of World Records for most push-ups (finger tips) in one minute 💪 pic.twitter.com/IST6OlJIGz
— Kiren Rijiju (@KirenRijiju)ഇദ്ദേഹത്തിന്‍റെ പ്രകടനത്തിന്‍റെ വീഡിയോ കേന്ദ്ര നിയമകാര്യ മന്ത്രി കിരണ്‍ റിജ്ജു അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇട്ടിരുന്നു. അതിശയകരമായ അവിശ്വസനീയമായ ശക്തിയാണ് മണിപ്പൂരില്‍ നിന്നുള്ള യുവാവ് ടി നിരന്‍ജോയ് സിംഗ് പ്രകടിപ്പിച്ചത്. അഭിമാനകരമായ നേട്ടമാണ് ഇത് ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു. ജനുവരി 22നാണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Amazing to see unbelievable power of Manipuri youth T. Niranjoy Singh who broke the Guinness Book of World Records for most push-ups (finger tips) in one minute 💪
I'm so proud of his achievement !! pic.twitter.com/r1yT0ePn3f
ഇതിനകം തന്നെ ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. നിരവധിപ്പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇത് ആദ്യമായല്ല ടി നിരന്‍ജോയ് സിംഗ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 3ന് ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്കൈ പുഷ് അപുകള്‍ എടുത്ത് ഇദ്ദേഹം ഗിന്നസ് റെക്കോഡ് ഇട്ടിരുന്നു. 67 ഒറ്റക്കൈ പുഷ്അപ് ആണ് ഇദ്ദേഹം അന്ന് നടത്തിയത്.