കലാപത്തീയില്‍ നിന്ന് തമിഴ്നാടിന്‍റെ കരുതലിലേക്ക്; പരിശീലനം പുനരാരാംഭിച്ച് മണിപ്പൂരി കായിക താരങ്ങള്‍

By Web Team  |  First Published Aug 22, 2023, 9:30 AM IST

പരിശീലനം മുടങ്ങിയതോടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെട്ട 15 ഫെന്‍സിംഗ് താരങ്ങൾക്കും 2 പരിശീലകര്‍ക്കുമാണ് തമിഴ്നാട് രണ്ടാം വീടായത് അടുത്തുവരുന്ന ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും വേണ്ടിയാണ് നിലവിലെ പരിശീലനമെങ്കിലും,അതിനമുപ്പുറമാണ് ലക്ഷ്യങ്ങൾ.


ചെന്നൈ: കലാപത്തീയിൽ നിന്ന് തമിഴ്നാടിന്‍റെ കരുതലിലേക്ക് മാറിയതിന്‍റെ ആശ്വാസത്തിൽ മണിപ്പൂരി കായിക താരങ്ങൾ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ക്ഷണപ്രകാരം തമിഴ്നാട്ടിലെത്തിയ 15 മണിപ്പൂരി താരങ്ങൾ, ചെന്നൈയിൽ കായിക പരിശീലനം തുടങ്ങി. രണ്ട് പരീശീലകരും സംഘത്തിലുണ്ട്.

മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലെന്നും കുട്ടികളെ ദൂരേക്ക് വിടാനാകുന്നില്ലെന്നും പരിശീലക എച്ച് ഹരിപുവാരി പറയുന്നു. മണിപ്പൂരിൽ ഞങ്ങളുടെ പരിശീലനം മുടങ്ങിക്കിടക്കുകയായിരുന്നു എന്നും തമിഴ്നാട് സര്‍ക്കാരിന്‍റെ ക്ഷണം കായികതാരങ്ങള്‍ക്ക് ആശ്വാസമാണെന്നും ഫെന്‍സിംഗ് താരം സ്റ്റീം ചിങ് ചാനു പറഞ്ഞു.

Latest Videos

undefined

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം, ചന്ദ്രയാനൊപ്പം ചരിത്രനേട്ടത്തിന് പ്രഗ്നാനന്ദ; എതിരാളി മാഗ്നസ് കാള്‍സണ്‍

പരിശീലനം മുടങ്ങിയതോടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെട്ട 15 ഫെന്‍സിംഗ് താരങ്ങൾക്കും 2 പരിശീലകര്‍ക്കുമാണ് തമിഴ്നാട് രണ്ടാം വീടായത് അടുത്തുവരുന്ന ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും വേണ്ടിയാണ് നിലവിലെ പരിശീലനമെങ്കിലും,അതിനമുപ്പുറമാണ് ലക്ഷ്യങ്ങൾ.  ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വാഗ്ദാനം ആശ്വാസകരമാണെന്ന് കായിക താരങ്ങള്‍ പറയുന്നു. എങ്കിലും ഇപ്പോഴും ഇവരുടെ മനസ്സ് നിറയേ നാടിനെക്കുറിച്ചുള്ള ആധിയാണ്.

pic.twitter.com/wWaf7sA8wf

— Udhay (@Udhaystalin)

മണിപ്പൂരി താരങ്ങളെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നിനുള്ള ക്രമീകരണങ്ങള്‍ക്കായി കായിക മന്ത്രി ഉദയനിധി സ്റ്റാലിനെ ചുമതലപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ പരിശീലനം തുടരാന്‍ ആഗ്രഹിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ അവരുടെ വിവരങ്ങള്‍ sportstn2023@gmail.com എന്ന ജി മെയില്‍ ഐഡിയിലേക്കോ 91-8925903047 എന്ന ഫോണ്‍ നമ്പറിലേക്കോ അയക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള എല്ലാ സൗകര്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!