വനിതകളുടെ 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ മത്സരിച്ച മാന യോഗ്യത റൗണ്ടില്‍ രണ്ടാം സ്ഥാനത്താണ് അവസാനിച്ചത്. പുരുഷ വിഭാഗം 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ മത്സരിച്ച ശ്രീഹരി അഞ്ചാം സ്ഥാനാത്താണ് മത്സരം അവസാനിപ്പിച്ചത്.
്‌ടോക്യോ: ഇന്ത്യന്‍ നീന്തല്‍ താരങ്ങളായ മാന പട്ടേല്‍, ശ്രീഹരി നടരാജ് എന്നിവര്‍ക്ക് യോഗ്യത മാര്‍ക്ക് കടക്കാനായില്ല. വനിതാ ജിംനാസ്റ്റിക് താരം പ്രണതി നായകും യോഗ്യത റൗണ്ടില്‍ പുറത്തായി. വനിതകളുടെ 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ മത്സരിച്ച മാന യോഗ്യത റൗണ്ടില്‍ രണ്ടാം സ്ഥാനത്താണ് അവസാനിച്ചത്. പുരുഷ വിഭാഗം 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ മത്സരിച്ച ശ്രീഹരി അഞ്ചാം സ്ഥാനാത്താണ് മത്സരം അവസാനിപ്പിച്ചത്. പ്രണതിക്ക് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ 29-ാം സ്ഥാനത്താണ് അവസാനിപ്പിക്കാന്‍ സാധിച്ചത്.
മാന പട്ടേലിനൊപ്പം സിംബാബ്‌വെയുടെ കറ്റൈ ഡൊണാറ്റ, ഗ്രനാഡയുടെ കിംബെര്‍ലി ഇന്‍സെ എന്നിവരാണ് ഹീറ്റ്‌സില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഡൊണാറ്റയ്ക്ക് പിറകിലാണ് മാന മത്സരം അവസാനിച്ചത്. സിംബാബ്‌വെ താരം സെമി ഫൈനലിന് യോഗ്യത നേടി.
ശ്രീഹരി ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാകെ 27-ാം സ്ഥാനത്തും. ആദ്യ 16 സ്ഥാനക്കാര്‍ക്കാണ് സെമി ഫൈനല്‍ യോഗ്യത. 54.31 സെക്കന്‍ഡാണ് ശ്രീഹരി മത്സരം പൂര്‍ത്തായാക്കാനെടുത്തത്. വ്യക്തിഗത റെക്കോഡ് മറികടക്കാനും ശ്രീഹരിക്ക് സാധിച്ചില്ല.
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ താരമാണ് പ്രണതി. 24 താരങ്ങള്‍ക്കാണ് ഫൈനല്‍ റൗണ്ട് മത്സരിക്കാന്‍ യോഗ്യത നേടുക. എന്നാല്‍ പ്രണതി ഫ്‌ളോര്‍, വോള്‍ട്ട്, അണ്‍ഈവന്‍ ബാര്‍സ്, ബാലന്‍സ് ബീം എന്നിങ്ങനെ നാല് ഇവന്റിലും അവസാന സ്ഥാനത്തായിരുന്നു.