CWG 2022 : ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം

By Web Team  |  First Published Jun 23, 2022, 12:45 PM IST

താരത്തിന്റെ പിന്മാറ്റം ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവര്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം 25 മുതല്‍ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.


കോലലംപൂര്‍: മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (CWG 2022) നിന്ന് പിന്മാറി. ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റമെന്ന് താരം പറഞ്ഞു. മലേഷ്യയുടെ ഒന്നാം നമ്പര്‍ താരമായ ലീ, നിലവില്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ സിംഗിള്‍സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ലീ.

താരത്തിന്റെ പിന്മാറ്റം ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവര്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം 25 മുതല്‍ ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

Latest Videos

undefined

തേജസ്വിന്‍ ശങ്കറെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി

കഴിഞ്ഞദിവസം, ഹോക്കി ടീം പ്രഖ്യാപനം നടന്നിരുന്നു. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷും 18 ടീമിലുണ്ട്. മന്‍പ്രീത് സിംഗാണ്  ടീമിന്റെ നായകന്‍. ഹര്‍മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. എഫ് ഐ എച്ച് പ്രോ ലീഗില്‍ കളിച്ച ഗോള്‍ കീപ്പര്‍ സരാജ് കര്‍ക്കേറ, ഫോര്‍വേര്‍ഡ് ഷിലാന്‍ഡ ലക്ര, സുഖ്ജീത് സിംഗ് എന്നിവര്‍ ടീമിലില്ല. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോമണ്‍വെല്‍ത്ത് ഗെയിസില്‍ രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്.

2024ലെ പാരീസ് ഒളിംപിക്‌സിനുള്ള യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യന്‍ ഗെയിംസ്. എന്നാല്‍ കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്‍മാറുകയും ഗെയിംസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒന്നാം നിര ടീമിനെ അയക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചത്.

ചെല്‍സിയിലെ നിരാശ ലുകാകുവിന് മറക്കണം; ബെല്‍ജയിന്‍ താരം ഇന്റര്‍ മിലാനില്‍ തിരിച്ചെത്തി

പൂള്‍ ബിയില്‍ ഇംഗ്ലണ്ട്, കാനഡ, വെയില്‍സ്, ഘാന എന്നിവരോടാണ് ഇന്ത്യ മാറ്റുരയ്ക്കുക. ജൂലൈ 28ന് ആരംഭിക്കുന്ന ഗെയിംസില്‍ ഘാനയ്‌ക്കെതിരെ ജൂലൈ 31നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ രണ്ട് തവണ വെള്ളി നേടിയിട്ടുണ്ട്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഹോക്കിയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

click me!