ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. നെതര്‍ലന്‍ഡ്സിന്‍റെ റോബിന്‍ ടബെലിങ്-സലേന പീക് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി. സ്കോര്‍ 15-21, 21-19 17-21.
ക്വാലാലംപൂര്‍: മലേഷ്യ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വിജയത്തുടക്കം. സിന്ധു ആദ്യ റൗണ്ടിൽ തായ്‌ലൻഡ് താരം പോൺപാവീ ചോചുവോംഗിനെ തോൽപിച്ചു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ 21-13, 21-17. സിന്ധു നാളെ രണ്ടാം റൗണ്ടിൽ തായ്‌ലൻഡ് താരം ഫിറ്റായപോൺ ചായ്‌വാനെ നേരിടും.
അതേസമയം സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. അമേരിക്കൻ താരം ഐറിസ് വാംഗ് ആണ് സൈനയെ തോൽപിച്ചത്. സ്കോര്‍ 21-11, 21-17. പുരുഷൻമാരിൽ പി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള ഗെയിമുകൾക്ക് തെക്കൻ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ ആണ് കശ്യപ് തോൽപിച്ചത്. സ്കോർ 21-12, 21-17.
🇮🇳 & made their way into the Round of 1️⃣6️⃣ of 💯🔥 pic.twitter.com/EcBqbJkFHG
— BAI Media (@BAI_Media)
undefined
ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. നെതര്‍ലന്‍ഡ്സിന്‍റെ റോബിന്‍ ടബെലിങ്-സലേന പീക് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി. സ്കോര്‍ 15-21, 21-19 17-21.
ഇന്നലെ നടന്ന മത്സരത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിരുന്നു. പുരുഷ സിംഗിള്‍സിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സായ് പ്രണീതും സമീർ വർമയും ഇന്നലെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. സമീര്‍ വര്‍മ ലോക എട്ടാം നമ്പര്‍ താരം മലേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയോട് തോറ്റപ്പോള്‍ പ്രണീത് ഇന്‍ഡോനേഷ്യയുടെ തന്നെ ആന്‍റണി സിനുസുകയോട് തോറ്റ് പുറത്തായി.