ചരിത്രമെഴുതി പ്രണോയി! മലേഷ്യ മാസ്റ്റേഴ്‌സ് കിരീടം സ്വന്തം; ഇരട്ട റെക്കോര്‍ഡ്

By Web Team  |  First Published May 28, 2023, 5:18 PM IST

എച്ച് എസ് കരിയറിലെ പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്


ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരം വെങ് സോങ് യാങ്ങിനോട് 21-19, 13- 21, 21-18 എന്നീ സ്കോറില്‍ തോല്‍പിച്ചാണ് പ്രണോയിയുടെ കിരീടധാരണം. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഈ സീസണിലെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ റണ്ണര്‍അപ് ആയ ശേഷമുള്ള രണ്ടാം ഫൈനലും. 

അതേസമയം വനിതകളില്‍ രണ്ട് തവണ ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള പി വി സിന്ധുവിന് മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയോട്  14-21, 17-21 സ്കോറിന് പരാജയപ്പെട്ടതോടെയാണിത്.

Latest Videos

undefined

Read more: ചെന്നൈ ഫാന്‍സിനെ കൊണ്ട് നിറഞ്ഞ് അഹമ്മദാബാദ്, എങ്ങും ധോണി ചാന്‍റുകള്‍- വീഡിയോ

click me!