കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി പങ്കാളിത്തം കുറഞ്ഞു, ശ്രീശങ്കറിന് സ്വർണ പ്രതീക്ഷ: അഞ്ജു ബോബി ജോർജ്ജ്

By Jomit Jose  |  First Published Jul 8, 2022, 9:12 AM IST

അത് ലറ്റിക്സില്‍ ഇക്കുറി മലയാളി താരം എം. ശ്രീശങ്കർ സ്വർണ്ണം നേടുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു ബോബി ജോർജ്ജ്


ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ്(Birmingham 2022 Commonwealth Games) അത്‍ലറ്റിക്സില്‍ മലയാളി താരങ്ങളുടെ പങ്കാളിത്തം കുറഞ്ഞെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ്(Anju Bobby George). അത്‍ലറ്റിക്സില്‍ ഇക്കുറി മലയാളി താരം എം. ശ്രീശങ്കർ(M Sreeshankar) സ്വർണം നേടുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു. ബിര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വലിയ പ്രതീക്ഷകളുണ്ടെന്ന് ഹോക്കി ടീം ഗോൾകീപ്പർ പി.ആർ. ശ്രീജേഷും(PR Sreejesh) ദില്ലിയില്‍ പറഞ്ഞു.

നാനൂറ് മീറ്റർ റിലേ ഉൾപ്പടെയുള്ള മത്സരയിനങ്ങൾ ഒരു കാലത്ത് മലയാളികളുടെ സ്വന്തം തട്ടകമായിരുന്നു. ഇന്നത്തരം ഇനങ്ങളിൽ കേരളത്തിൽ നിന്നുള്ള പങ്കാളിത്തം വളരെ കുറഞ്ഞെന്ന് അഞ്ജു ബോബി ജോർജ്ജ് ചൂണ്ടിക്കാട്ടി. ബിര്‍മിങ്‍ഹാമില്‍ കടുത്ത മത്സരം നേരിടേണ്ടിവരുമെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പി.ആര്‍ ശ്രീജേഷ്. പരിശീലനത്തിന് കൊവിഡ് കാലം തടസ്സമായില്ലെന്നും ശീലങ്ങളുമായി ഇണങ്ങിയെന്നും ഇന്ത്യൻ ടീം ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് പറഞ്ഞു.

Latest Videos

undefined

ബിർമിങ്ഹാമിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ ടീമിനായി ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. ടീം അംഗങ്ങളുടെ ജേഴ്സി കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പുറത്തിറക്കി.

CWG 2022 : ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം

click me!