Jithin Paul-Povamma Marriage: അത്ലറ്റിക്സില്‍ വീണ്ടുമൊരു താരവിവാഹം, പൂവമ്മ-ജിതിന്‍ പോള്‍ വിവാഹം ജനുവരി ഒന്നിന്

By Web Team  |  First Published Dec 28, 2021, 9:41 AM IST

മംഗലാപുരം സ്വദേശിനിയായ പൂവമ്മ 400 മീറ്റര്‍ ഓട്ടക്കാരിയാണ്. 2008ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയാണ് പൂവമ്മ അത്‌ലറ്റിക്സില്‍ ശ്രദ്ധേയയാകുന്നത്. 2014, 2018, ഏഷ്യന്‍ ഗെയിംസിലും 2013, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിലേ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു പൂവമ്മ.

ചാലക്കുടി: ഇന്ത്യന്‍ അത്ലറ്റിക്സില്‍ വീണ്ടുമൊരു താരവിവാഹം. മലയാളി അത്ലറ്റ് ജിതിന്‍ പോളും(Jithin Paul) ഇന്ത്യന്‍ താരമായ എം ആര്‍ പൂവമ്മയും(MR Poovamma) തമ്മിലുള്ള വിവാഹം പുതുവത്സര ദിനത്തില്‍ ചാലക്കുടിയില്‍ നടക്കും. ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്ന ഇരുവരും വീട്ടുകാരുടെ ആശിര്‍വാദത്തോടെയാണ് വിവാഹിതരാവുന്നത്.

Latest Videos

undefined

മംഗലാപുരം സ്വദേശിനിയായ പൂവമ്മ 400 മീറ്റര്‍ ഓട്ടക്കാരിയാണ്. 2008ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയാണ് പൂവമ്മ അത്‌ലറ്റിക്സില്‍ ശ്രദ്ധേയയാകുന്നത്. 2014, 2018, ഏഷ്യന്‍ ഗെയിംസിലും 2013, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിലേ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു പൂവമ്മ.

400 മീറ്ററില്‍ 2013ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2014ലെ ഏഷ്യന്‍ ഗെയിംസിലും പൂവമ്മ വെങ്കലം നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ 4*400 മീറ്റര്‍ റിലേ ടീം അംഗമായിരുന്നു. നന്നായി മലയാളം പറയാന്‍ അറിയാവുന്ന പൂവമ്മ ഇപ്പോള്‍ മംഗലാപുരത്ത് ഒഎന്‍ജിസിയില്‍ ഉദ്യോഗസ്ഥയാണ്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ ചാമ്പ്യനായിരുന്ന ജിതിന്‍ പോള്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സാഫ് ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയിട്ടുള്ള ജിതിന്‍ പൂനെയില്‍ ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണിപ്പോള്‍.

click me!