മലയാളി അത്‌ലറ്റ് പി യു ചിത്ര വിവാഹിതയായി

By Web Team  |  First Published Dec 31, 2022, 1:10 PM IST

പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ ചിത്ര 2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.


പാലക്കാട്: രാജ്യാന്തര അത്ലറ്റ് പി യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ ഷൈജുവാണ് വരന്‍. പാലക്കാട് നടന്ന വിവാഹ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. വിവാഹ നിശ്ചയം വീടിനടുത്തുള്ള പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ വച്ച് സെപ്റ്റംബറില്‍ നടന്നിരുന്നു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. 

പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ ചിത്ര 2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പൂന ആതിഥേയത്വം വഹിച്ച നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ താരം സ്വര്‍ണം നേടി. തുടര്‍ന്ന് വന്‍ കുതിപ്പാണ് ചിത്ര തന്റെ കരിയറില്‍ നടത്തിയത്.

Latest Videos

undefined

800, 1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് (2016), ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിലും (2018) താരം സ്വര്‍ണം നേടിയിരുന്നു. ഇതേ വര്‍ഷം തന്നെയാണ് ഏഷ്യന്‍ അത്ലറ്റിക്ക്സ് ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ താരം ഒന്നാമതെത്തിയത്. 

2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യഷിപ്പില്‍ സ്വര്‍ണവും സ്വന്തമാക്കാന്‍ ചിത്രയ്ക്കായി. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കി.

പ്രീമിയര്‍ ലീഗില്‍ ഒന്‍പത് ടീമുകള്‍ക്ക് 20 ഗോള്‍ നേടാന്‍ സാധിക്കുന്നില്ല; ഹാലന്‍ഡ് ഒറ്റയ്ക്ക് നേടി ഇരുപതെണ്ണം!

click me!