ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്; ഡയമണ്ട് ലീഗ് ഫൈനലില്‍ നിന്ന് എം ശ്രീശങ്കർ പിൻമാറി

By Web Team  |  First Published Sep 7, 2023, 10:38 AM IST

ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ നടക്കുക. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 29നാണ് ശ്രീശങ്കറിന്‍റെ യോഗ്യതാ മത്സരം. ഫൈനൽ ഒക്ടോബർ ഒന്നിനും നടക്കും.


പാലക്കാട്: അടുത്തയാഴ്ച യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ പിൻമാറി. ഏഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രീശങ്കറിന്‍റെ പിൻമാറ്റം. സീസണിലെ ഏറ്റവും മികച്ച ആറ് താരങ്ങളാണ് ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡയമണ്ട് ലീഗ് ഫൈനലിന് ഇന്ത്യന്‍ ലോംഗ് ജംപ് താരം യോഗ്യത നേടുന്നത്.

ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ നടക്കുക. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 29നാണ് ശ്രീശങ്കറിന്‍റെ യോഗ്യതാ മത്സരം. ഫൈനൽ ഒക്ടോബർ ഒന്നിനും നടക്കും. ഇതിന് മുൻപ് ദീർഘദൂര യാത്രയും മത്സരവും ഒഴിവാക്കി ഏഷ്യൻ ഗെയിംസിൽ ശ്രദ്ധിക്കാനാണ് ശ്രീശങ്കറിന്‍റെ തീരുമാനം. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവായ ശ്രീശങ്കറിന്‍റെ മികച്ചദൂരം 8.41 മീറ്ററാണ്.

Latest Videos

undefined

കഴിഞ്ഞ ആഴ്ച നടന്ന ഡയമണ്ട് ലീഗിന്‍റെ സൂറിച്ച് ലെഗ്ഗിൽ 7.99 മിറ്റർ ദൂരം ചാടിയ ശ്രീശങ്കർ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. പാരീസ് ഡയമണ്ട് ലീഗില്‍ മൂന്നാ സ്ഥാനത്തെത്തി വെങ്കലം നേടിയ ശ്രീശങ്കര്‍ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും  ലോക ചാമ്പ്യൻഷിപ്പ് ലോംഗ്‌ജംപ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ശ്രീശങ്കറിന് കഴിയാതിരുന്നത് നിരാശയായിരുന്നു.

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ പരിശീലകൻ

ഇതോടെയാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ലക്ഷ്യമിട്ട് ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍ നിന്ന് പിന്‍മാറിയത്. ഈ മാസം 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ചൈനയിലെ ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ശ്രീശങ്കര്‍. സെപ്റ്റംബര്‍ 29നാണ് ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ശ്രീശങ്കറിന്‍റെ യോഗ്യതാ മത്സരം. ഒക്ടോബര്‍ ഒന്നിനാണ് ലോംഗ് ജംപ് ഫൈനല്‍.

ഡയമണ്ട് ലീഗ് ഫൈനലും ഏഷ്യന്‍ ഗെയിംസും തമ്മില്‍ 12 ദിവസത്തെ ഇടവേള മാത്രമാണുള്ളതെന്നും ഡയമണ്ട് ലീഗില്‍ പങ്കെടുക്കാനായി യുഎസിലേക്ക് പോയാല്‍ 15 മണിക്കൂര്‍ വിമാനയാത്ര ചെയ്ത് ഇന്ത്യയില്‍ തിരിച്ചെത്തി വീണ്ടും ചൈനയിലേക്ക് യാത്ര ചെയ്യേണ്ടിവരുമെന്നും ഇത് ശരീരത്തിന് താങ്ങാനാകില്ലെന്നും ശ്രീശങ്കര്‍ ദ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!