ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍ ഇത്തരത്തില്‍ അപമാനിക്കുന്ന പരിശീലകരില്‍ ഒരാള്‍ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി ആണ്.
മുംബൈ: ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍(Lovlina Borgohain). ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില്‍ നിന്ന് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമായ ബോര്‍ഗോഹെയ്ന്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമില്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ബോര്‍ഗോഹെയ്ന്‍ ഇപ്പോള്‍. എന്നാല്‍ താനിപ്പോള്‍ കടുത്ത ദു:ഖത്തിലാണെന്നും ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.
undefined
ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ എന്നെ സഹായിച്ച പരിശീലകരെ അടിക്കടി മാറ്റി ഫെഡറേഷന്‍ അധിക്ഷേപിക്കുകയാണ്. ഇതുവഴി എന്‍റെ പരിശീലനം തടസപ്പെടുത്താനാണ് നോക്കുന്നത്. ഫെഡറേഷന്‍ ഇത്തരത്തില്‍ അപമാനിക്കുന്ന പരിശീലകരില്‍ ഒരാള്‍ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള സന്ധ്യ ഗുരുങ്ജി ആണ്. ആയിരംവട്ടമെങ്കിലും ആവശ്യപ്പെട്ടിട്ടാണ് ഏറെ വൈകിയാണെങ്കിലും പരീശിലകരെ ക്യാംപില്‍ തന്നെ താമസിപ്പിക്കാന്‍ അനുമതി കിട്ടിയത്.
ഫെഡറേഷന്‍റെ നടപടികള്‍ മൂലം എനിക്ക് പരിശീലന ക്യാംപില്‍ ഇപ്പോള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. അതുവഴി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ഞാന്‍. ഇപ്പോള്‍ എന്‍റെ പരിശീലകനായ സന്ധ്യാ ഗുരുങ്ജിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്. അവരെ വില്ലേജില്‍ താമസിപ്പിക്കാന്‍ ഫെഡറേഷന്‍ അനുമതി നല്‍കുന്നില്ല. ഇതോടെ ഗെയിംസിന് മുന്നോടിയായുള്ള എന്‍റെ പരിശീലനം എട്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്.
എന്‍റെ രണ്ടാം പരിശീലകനെ ആകട്ടെ ഫെഡറേഷന്‍ ഇടപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒരുപാട് തവണ അഭ്യര്‍ത്ഥിച്ചിട്ടും ഫെഡറേഷന്‍റെ ഭാഗത്തുനിന്ന് അവഗണ തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന് എനിക്കറിയില്ല. ലോക ചാമ്പ്യന്‍ഷിപ്പിലും ഇതേ കാരണങ്ങള്‍കൊണ്ട എനിക്ക് മികച്ച പ്രകടനം നടത്താനായില്ല.
എന്നാല്‍ ഫെഡറേഷന്‍റെ ഇത്തരം രാഷ്ട്രീയകളികള്‍ കാരണം കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടി നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ രാഷ്ട്രിക്കളികളെയെല്ലാം അഥിജീവിച്ച് രാജ്യത്തിനായി മെഡല്‍ നേടാാനവുമെന്നാണ് എന്‍റെ വിശ്വാസം-ബോര്‍ഗോഹെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ടോക്കിയോ ഒളിംപിക്സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്സിംഗില്‍ സെമിയിലെത്തിയാണ് ലോവ്‌ലിന വെങ്കലം നേടിയത്. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയും ലോവ്‌ലിന രാജ്യത്തിന്‍റെ അഭിമാനമായിരുന്നു.