90 മീറ്റര്‍ മറികടക്കാന്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു, മത്സരസമയം, കാണാനുള്ള വഴികള്‍ അറിയാം

By Gopala krishnan  |  First Published Aug 26, 2022, 6:11 PM IST

ടോക്കിയോയിലെ വെള്ളിമെഡൽ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് പ്രധാന എതിരാളി. 90.88 മീറ്റർ  ദൂരമെറിഞ്ഞ യാക്കൂബ് മാത്രമാണ് നീരജിനേക്കാൾ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം.


സൂറിച്ച്: പരിക്കിൽ നിന്ന് മുക്തനായ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോ മത്സരത്തിനിറങ്ങും. സ്വീറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗിലാണ് നീരജ് മത്സരിക്കുക. രാത്രി 11.30 നാണ് ജാവലിൻ ത്രോ മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 ചാനലില്‍ ആരാധകര്‍ക്ക് മത്സരം തത്സമയം കാണാം. വൂട്ട് ആപ്പില്‍ മത്സരം ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടത്തിനിടെയാണ് നീരജ് ചോപ്രയ്ക്ക് പരിക്കേറ്റത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാവാതിരുന്നതിനാല്‍ തൊട്ടു പിന്നാലെ നടന്ന കോമൺവെൽത്ത് ഗെയിംസ് നീരജിന് നഷ്ടമായി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീകഷയായിരുന്നു നീരജ്. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജിന്‍റെ പ്രധാന എതിരാളികളായ ഗ്രനാഡിയൻ  താരം ആൻഡേഴ്സൻ പീറ്റേഴ്സും ജർമ്മൻതാരം ജൊഹാന്നസ് വെറ്ററും മത്സരിക്കാനില്ലെങ്കിലും വെല്ലുവിളിയുയർത്തുന്നവർ  വേറെയുമുണ്ട്.

Latest Videos

undefined

ജാവലിന്‍ ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനു നേരെ ആക്രമണം, ബോട്ടില്‍ നിന്ന് വലിച്ചെറിഞ്ഞു

ടോക്കിയോയിലെ വെള്ളിമെഡൽ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് പ്രധാന എതിരാളി. 90.88 മീറ്റർ  ദൂരമെറിഞ്ഞ യാക്കൂബ് മാത്രമാണ് നീരജിനേക്കാൾ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം. 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം. 90 മീറ്ററിലേറെ എറിഞ്ഞിട്ടുള്ള കെഷോൺ വാൽക്കോട്ടും സ്വിറ്റ്സർലൻഡിൽ മത്സരിക്കാനുണ്ട്. സീസണിലെ ലക്ഷ്യമായ 90 മീറ്റർ നീരജ് മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

'ജാവലിനില്‍ നദീം തകര്‍ത്ത് ആശിഷ് നെഹ്റയെ'; പാക് രാഷ്ട്രീയ നിരീക്ഷന് പിണഞ്ഞത് വന്‍ അബദ്ധം, പരിഹസിച്ച് സെവാഗ്

സൂറിച്ചിൽ അടുത്ത മാസം ആറ്, ഏഴ് തീയതികളിൽ ആയി നടക്കുന്ന ബിഗ് ഫൈനലിലെ ആറ് താരങ്ങളെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയാണ് സ്വിറ്റ്സർലൻഡിലെത്. ആദ്യസ്ഥാനത്തുള്ള ആറ് പേരാണ് സൂറിച്ചിൽ ഏറ്റുമുട്ടുക. സ്റ്റോക്ഹോം ഡയമണ്ട് ലീഗിലെ വെള്ളിമെഡൽ നേട്ടത്തോടെ ഫൈനലിസ്റ്റുകളിൽ നാലാമതാണ് നീരജ് ഇപ്പൊൾ. പരിക്കേറ്റതിനാൽ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് നീരജ് ചോപ്ര പിന്മാറിയിരുന്നു. ലോകചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു.

click me!