ലാലൂര്‍ ഐ എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്; ഇന്‍ഡോര്‍ സ്റ്റേഡിയം ഏപ്രിലോടെ പൂര്‍ത്തിയാകും

By Web Team  |  First Published Feb 22, 2021, 10:28 AM IST

ഐ എം വിജയന്റെ പേരിലുള്ള അന്താരാഷ്‌ട്ര സ്‌പോർട്സ് കോംപ്ലക്സ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. 


തൃശൂര്‍: മാലിന്യത്തിന്റെ ദുർഗന്ധം പേറിയ തൃശൂർ‍ ലാലൂരിൽ ഇനി ഉയരുക കളികളുടെ ആവേശവും കരഘോഷവുമായിരിക്കും. ഐ എം വിജയന്റെ പേരിലുള്ള അന്താരാഷ്‌ട്ര സ്‌പോർട്സ് കോംപ്ലക്സ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഏപ്രിലോടെ ഇൻ‍ഡോർ സ്റ്റേഡിയം പൂർത്തിയാകുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഐ എം വിജയനും നിർമ്മാണം വിലയിരുത്താനെത്തി. 

മാലിന്യക്കുന്നായി കിടന്നിരുന്ന 14 ഏക്കറിൽ രണ്ട് വർഷം കൊണ്ടാണ് ഇൻഡോർ സ്റ്റേഡിയവും സ്‌പോർട്സ് കോംപ്ലക്സും ഒരുങ്ങുന്നത്. കിഫ്ബി വഴി 70 കോടി രൂപ ചിലവിട്ടാണ് നിർമ്മാണം. സിന്തറ്റിക് ടർഫ്, 1500 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നിസ് കോർട്ട്, മഴവെള്ള സംഭരണികൾ, വിശ്രമമുറികൾ എന്നിവയാണ് പദ്ധതിയിലുള്ളത്. ലാലൂരിലെ മാലിന്യ സംസ്കരണ കേന്ദ്ര മാറ്റണമെന്നാവശ്യപ്പെട്ട് സമരം തുടർ‍ക്കഥയായതോടെയാണ് സ്‌പോർട്സ് കോംപ്ലക്സിന് കോർപ്പറേഷൻ സ്ഥലം വിട്ട് നൽകിയത്

Latest Videos

ഇൻഡോർ സ്റ്റേഡിയം കൂടാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമാകാൻ ഇനിയും സമയമെടുക്കും 2019 ൽ തുടങ്ങിയ നിർമ്മാണം അടുത്ത മാസത്തിനകം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 

ഫുട്ബോളില്‍ ത്രില്ലര്‍ ദിനം; യുണൈറ്റഡിനും സിറ്റിക്കും ജയം, ബാഴ്‌സയ്‌ക്ക് സമനില

click me!