ലക്ഷ്യ സെന്നിന് സെമിയില്‍ എതിരാളി ലോക രണ്ടാം നമ്പര്‍! നേര്‍ക്കുനേര്‍ കണക്കുകള്‍ അറിയാം

By Web Team  |  First Published Aug 3, 2024, 11:49 AM IST

2022ല്‍ ജര്‍മ്മന്‍ ഓപ്പണ്‍ സെമിയില്‍ 21-13, 12-21, 22-20 എന്ന സ്‌കോറിന് ജയിച്ചതാണ് ലക്ഷ്യയുടെ ഏക വിജയം.


പാരീസ്: ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ സെമി ഫൈനലില്‍ വിക്റ്റര്‍ എക്‌സല്‍സെനെ നേരിടും. നാളെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12 മണിക്കാണ് മത്സരം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണ് ഡെന്‍മാര്‍ക്ക് താരമായ വിക്റ്റര്‍. പരസ്പരം അറിയാവുന്ന താരങ്ങളാണ് ഇരുവരും. വിക്റ്ററിന് കീഴില്‍ പരിശീലിക്കാന്‍ ലക്ഷ്യക്ക് അടുത്തിടെ സാധിച്ചിരുന്നു. ദുബായിലായിരുന്നു പരിശീലനം. എന്നാല്‍ നേര്‍ക്കുനേര്‍ കണക്കുകളിലേക്ക് വരുമ്പോള്‍ വലിയ മുന്‍തൂക്കമുണ്ട്. ഇരുവരും എട്ട് തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ഏഴ് തവണയും ലക്ഷ്യ പരാജയപ്പെട്ടു. 2022ല്‍ ജര്‍മ്മന്‍ ഓപ്പണ്‍ സെമിയില്‍ 21-13, 12-21, 22-20 എന്ന സ്‌കോറിന് ജയിച്ചതാണ് ലക്ഷ്യയുടെ ഏക വിജയം. കഴിഞ്ഞ തവണ അവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിക്റ്ററിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യക്ക് സാധിച്ചിരുന്നു. 2024 സിംഗപ്പൂര്‍ ഓപ്പണിലെ 32 റൗണ്ട് പോരാട്ടത്തില്‍ 21-13, 16-21, 21-13 എന്ന മാര്‍ജിനില്‍ ഡാനിഷ് താരം വിജയിച്ചു.

കഴിഞ്ഞ ദിവസം ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെന്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ലക്ഷ്യ സെമിയില്‍ കടന്നത്. സ്‌കോര്‍ 21-19, 15-21, 12-21. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ലക്ഷ്യ. നിര്‍ണായകമായ മൂന്ന് ഗെയിം ആധികാരികമായിട്ടാണ് ലക്ഷ്യ ജയിച്ചത്. 12-ാം റാങ്കുകാരന്റെ വെല്ലുവിളി കടുത്ത മത്സരത്തിലൂടെ മറികടക്കുകയായിരുന്നു ലക്ഷ്യ. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയും ലക്ഷ്യ തന്നെ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും നീങ്ങിയത്. ആദ്യ ഗെയിമില്‍ 5-5ന് ഇരുവരും ഒപ്പമെത്തി. ഇടവേള സമയത്ത് 11-9ന് ചെന്‍ ലീഡെടുത്തു. പിന്നീട് 12-15ലേക്ക് ഉയര്‍ത്തി. എന്നാല്‍ 18-18 എന്ന സ്‌കോറിനൊപ്പം എത്താനും ലക്ഷ്യക്ക് സാധിച്ചു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്‍ 18-20ലെത്തി. പിന്നാലെ ഗെയിമും സ്വന്തമാക്കി. 

Latest Videos

undefined

ഒളിംപിക്‌സ് ഫുട്‌ബോള്‍: ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്ത്! സെമി ഉറപ്പിച്ച് സ്‌പെയ്‌നും

രണ്ടാം ഗെയിമില്‍ ലക്ഷ്യ 4-1ന് മുന്നിലെത്തി. എന്നാല്‍ ചെന്‍ 5-5ലാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-10ന് ലക്ഷ്യ മുന്നില്‍. പിന്നീട് ഒരവസരവും ലക്ഷ്യ കൊടുത്തില്ല, ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടര്‍ച്ചയായിരുന്നു മൂന്നാം ഗെയിമും. ഇടിവേളയ്ക്ക് പിരിയുമ്പോള്‍ 11-7ന് മുന്നിലായിരുന്നു ലക്ഷ്യ. പ്രതിരോധത്തിലേക്ക് വലിഞ്ഞ ചെന്നിന് പിന്നീട് തിരിച്ചുവരാനായില്ല.

click me!