കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ ലക്ഷ്യമിട്ട് ലക്ഷ്യ സെന്‍

By Web Team  |  First Published Jul 20, 2022, 8:02 PM IST

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കളിച്ച ബര്‍മിംഗ്ഹാമിലെ ഇന്‍ഡോര്‍ കോര്‍ട്ടിലാവും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍. ബര്‍മിംഗ്ഹാമിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇന്ത്യക്കായി മെഡൽ നേടാനും കാത്തിരിക്കുകയാണെന്നും ലക്ഷ്യ സെന്‍ പിടിഐയോട് പറഞ്ഞു.


ബര്‍മിംഗ്‌ഹാം: ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്‌മിന്‍റണിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ലക്ഷ്യ സെന്‍. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തി കൈയകലത്തില്‍ സ്വർണ്ണ മെഡൽ നഷ്ടമായ ലക്ഷ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കളിച്ച ബര്‍മിംഗ്ഹാമിലെ ഇന്‍ഡോര്‍ കോര്‍ട്ടിലാവും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍. ബര്‍മിംഗ്ഹാമിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ കളിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇന്ത്യക്കായി മെഡൽ നേടാനും കാത്തിരിക്കുകയാണെന്നും ലക്ഷ്യ സെന്‍ പിടിഐയോട് പറഞ്ഞു.

Latest Videos

undefined

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

എനിക്ക് ബര്‍മിംഗ്ഹാമിലെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ കളിക്കാൻ ഇഷ്ടമാണ്, അവിടുത്തെ സാഹചര്യങ്ങൾ എനിക്ക് അനുയോജ്യമാണ്. എനിക്ക് അവിടെ നല്ല ഓർമ്മകളുണ്ട്, ഇത്തവണയും ഞാൻ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇതൊരു വലിയ ടൂർണമെന്‍റ് കൂടിയാണ്, അതിനാൽ എന്‍റെ മികച്ച പ്രകടനം കാഴ്ചവെക്കാനും രാജ്യത്തിനായി മെഡൽ നേടാനുമുള്ള കാത്തിരിപ്പിലാണെന്നും സെൻ പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച മൂന്നോ നാലോ കളിക്കാർ സ്വർണം നേടാന്‍ സാധ്യതയുള്ളവരാണെന്നും എന്നാൽ മെഡലിന്‍റെ തിളക്കത്തെക്കുറിച്ച് താൻ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഒരു സമയം ഒരു മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സെന്‍ പറഞ്ഞു. നാല് വർഷം മുമ്പ്, ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍  മിക്സഡ് ടീം ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നാണക്കേട്; ഉത്തേജകമരുന്നില്‍ കുടുങ്ങി രണ്ട് അത്‌ലറ്റുകള്‍

ആ ടീമിലുണ്ടാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഗോൾഡ് കോസ്റ്റിലെ ഇന്ത്യയുടെ നേട്ടം ആവർത്തിക്കുകയാണ് ബര്‍മിംഗ്ഹാമിലെ ലക്ഷ്യമെന്നും സെൻ പറഞ്ഞു.കഴിഞ്ഞ തവണ ഇന്ത്യ സ്വർണം നേടിയപ്പോൾ ഞാൻ അത് ടെലിവിഷനിലൂടെയാണ് കണ്ടത്. അതിനുമുമ്പ്, 2014ൽ പി കശ്യപ് സ്വർണം നേടിയതും ഞാൻ കണ്ടിട്ടുണ്ട്. ഇത്തവണ ആ നേട്ടം ആവര്‍ത്തിക്കാനാണ് താനിറങ്ങുന്നതെന്നും ലക്ഷ്യ സെന്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് കിരീടങ്ങളുമായി ഇംഗ്ലണ്ടാണ് മുന്നില്‍. അഞ്ച് കിരീടങ്ങളുമായി മലേഷ്യ രണ്ടാം സ്ഥാനത്തുണ്ട്.

click me!