ആധികാരികമായിരുന്നു ഇഗ- സാന്റെ സഖ്യത്തിനെതിരെ ചെക്ക് സഖ്യത്തിന്റെ പോരാട്ടം. 6-4, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും ജയിച്ചുകറിയത്.
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം ചെക്കിന്റെ ബാര്‍ബോറ ക്രെജിക്കോവ- കാതറീന സിനിയകോവ സഖ്യത്തിന്. ഇഗ സ്വിയറ്റക്- മറ്റേക് സാന്റ്‌സ് എന്നിവരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെക്ക് സഖ്യം കിരീടം നേടിയത്. നേരത്തെ വനിതാ സിംഗിള്‍സ് കിരീടവും ക്രെജിക്കോവ നേടിയിരുന്നു.
ആധികാരികമായിരുന്നു ഇഗ- സാന്റെ സഖ്യത്തിനെതിരെ ചെക്ക് സഖ്യത്തിന്റെ പോരാട്ടം. 6-4, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും ജയിച്ചുകറിയത്. ഇതോടെ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാമതെത്താനും ചെക്ക് ജോഡിക്ക് സാധിച്ചു. ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച കളിക്കുന്ന ക്രെജിക്കോവ- സിനിയകോവ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടമാണിത്.
നേരത്തെ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്‌കോര്‍ 6-1, 2-6, 6-4. ഇതോടെ 2000ല്‍ മേരി പിയേഴ്‌സിന് ശേഷം ഫ്രഞ്ച് ഓപ്പണില്‍ സിംഗിള്‍സ്- ഡബിള്‍സ് കിരീടം നേടുന്ന താരമായി ക്രെജിക്കോവ.
ക്രെജിക്കോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 40 വര്‍ഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ല്‍ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം?ഗിള്‍സ് കിരീടം നേടിയ ചെക്ക് താരം.