ഒളിംപിക്സില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി വീണ്ടും കൊളിന്ദയെത്തി; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jul 29, 2021, 3:32 PM IST

യൂഗോസ്‌ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയുടെ അധികാരത്തിലേറിയ വനിതാ പ്രസിഡന്‍റായിരുന്ന കൊളിന്ദ ഇതിനുമുന്‍പും ഫുട്ബോള്‍ അടക്കമുള്ള മത്സരങ്ങള്‍ക്ക് രാജ്യത്തെ കായിക താരങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി എത്തിയിട്ടുണ്ട്. 


ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ക്രൊയേഷ്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ പ്രസിഡന്‍റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്. യൂഗോസ്‌ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയുടെ അധികാരത്തിലേറിയ വനിതാ പ്രസിഡന്‍റായിരുന്ന കൊളിന്ദ ഇതിനുമുന്‍പും ഫുട്ബോള്‍ അടക്കമുള്ള മത്സരങ്ങള്‍ക്ക് രാജ്യത്തെ കായിക താരങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി എത്തിയിട്ടുണ്ട്. 

ക്രൊയേഷ്യന്‍ ജയത്തില്‍ താരമായത് ഈ കട്ട ആരാധിക

Latest Videos

എന്നാല്‍ ഇത്തവണ ക്രൊയേഷ്യയുടെ മുന്‍ പ്രസിഡന്‍റായല്ല കൊളിന്ദ ടോക്കിയോയിലെത്തിയത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ക്രൊയേഷ്യയില്‍ നിന്നുള്ള അംഗമാണ് കൊളിന്ദ. നേരത്തെ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് തോറ്റുമടങ്ങിയ ക്രൊയേഷ്യന്‍ താരങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായി കാണികളുടെ ഗാലറിയിലുമുണ്ടായിരുന്ന വനിതാ നേതാവാണ് കൊളിന്ദ. 

ഇങ്ങനെയും ഒരു ഭരണാധികാരി; കായിക ലോകത്ത് വീണ്ടും താരമായി ക്രൊയേഷ്യന്‍ പ്രസിഡന്‍റ്

ഫുട്ബോളിന് മാത്രമല്ല, രാജ്യത്തെ  ടെന്നീസ് ടൂര്‍ണമെന്‍റായ ഡേവിസ് കപ്പ് നേട്ടത്തിലും താരങ്ങള്‍ക്ക് പിന്തുണയുമായി രാജ്യത്തിന്‍റെ പതാകയെ സൂചിപ്പിക്കുന്ന ജഴ്സിയുമായി അവര്‍ വേദിയിലുണ്ടായിരുന്നു. ടോക്കിയോ ഒളിംപിക്സില്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ മത്സരവേദികളിലും കൊളിന്ദ സജീവമാണ്. സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തിന്‍റെ നേട്ടം അവര്‍ ലോകത്തോട് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

കളിക്കാത്ത ഒരാളാണ് ഈ ലോകകപ്പിന്റെ താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!