കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു

By Web Team  |  First Published Jul 14, 2022, 7:34 PM IST

മത്സരത്തില്‍ പങ്കെടുത്ത നിഖില്‍ എതിരാളിയുടെ പ്രഹരത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയില്‍ ആവുകയുമായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഖില്‍ രണ്ട് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്നശേഷം 12ന് ആശുപത്രിയില്‍ മരിച്ചു.


ബെംഗലൂരു: കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു. ഈ മാസം 10ന് നടന്ന ജനജ്യോതി നഗറിലെ ഒരു ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികയുടെ ചവിട്ടേറ്റ് ഗുരുതരമായി പിരിക്കേറ്റ മൈസൂര്‍ സ്വദേശിയായ എസ് നിഖില്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജനഭാരതി പോലീസ് കേസെടുത്തു.

സിക്‌സ‍ര്‍ കൊണ്ട കുട്ടിയെ കണ്ട് രോഹിത്, ചോക്‌ലേറ്റ് നല്‍കി ആശ്വസിപ്പിച്ചു, ചിത്രം വൈറല്‍; വാഴ്‌ത്തി ആരാധക‍ര്‍

Latest Videos

undefined

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്     കെംഗേരിയിലെ ഒരു കിക്ക് ബോക്സിംഗ് സംഘടനയാണ് ഈ മാസം 10ന് പ്രദേശത്തെ ജിംനേഷ്യത്തില്‍ കിക്ക് ബോക്സിംഗ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നിഖില്‍ എതിരാളിയുടെ പ്രഹരത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥിലാവുകയുമായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഖില്‍ രണ്ട് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്നശേഷം 12ന് ആശുപത്രിയില്‍ മരിച്ചു.

ശ്രേയസ് അയ്യ‍ര്‍ക്ക് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നത് യുക്തിരഹിതം; ആഞ്ഞടിച്ച് മുന്‍താരം

മരിച്ച നിഖിലിന്‍റെ പിതാവ് പി സുരേഷ്ല്‍കിയ പരാതിയില്‍ നവീന്‍ രവി ശങ്കര്‍ എന്നയാള്‍ക്കെതിരെയും മത്സരം സംഘടിപ്പിച്ച അസോസിയേഷനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. എതിരാളിയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിഖിലിന് പ്രാഥമിക ചികിത്സ നല്‍കാന്‍ സംഘാടകര്‍ തയാായില്ലെന്നും ബോക്സിംഗ് റിംഗും നാലവാരമുള്ളതായിരുന്നില്ലെന്നും മുന്‍ കിക്ക് ബോക്സര്‍ കൂടിയായ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

click me!