പ്രഥമ ഖോ ഖോ ലോകകപ്പിന് 13ന് ദില്ലിയില്‍ തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നേപ്പാളിനെതിരെ, കൂടുതല്‍ അറിയാം

By Web Desk  |  First Published Jan 9, 2025, 10:37 AM IST

ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. തുടര്‍ന്ന് ആതിഥേയരായ ഇന്ത്യ, നേപ്പാളിനെ നേരിടും.


ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും. മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 18 ടീമുകളുമാണ് കളിക്കുന്നത്. ആദ്യ ലോകകപ്പ് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുന്നമെണ് പ്രതീക്ഷ. ഖോ ഖോയുടെ ജനപ്രീതി ആഗോളതലത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. തുടര്‍ന്ന് ആതിഥേയരായ ഇന്ത്യ, നേപ്പാളിനെ നേരിടും. എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് നടക്കുക. 

ഫോര്‍മാറ്റ്: 
പുരുഷ വിഭാഗത്തില്‍ നാല് ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പ് എ, ബി, സി, ഡി എന്നിങ്ങനെ ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. 

Latest Videos

ഗ്രൂപ്പ് എ : ഇന്ത്യ, നേപ്പാള്‍, പെറു, ബ്രസീല്‍, ഭൂട്ടാന്‍ 
ഗ്രൂപ്പ് ബി : ദക്ഷിണാഫ്രിക്ക, ഘാന, അര്‍ജന്റീന, നെതര്‍ലാന്‍ഡ്സ്, ഇറാന്‍ 
ഗ്രൂപ്പ് സി : ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണ കൊറിയ, യുഎസ്എ, പോളണ്ട് 
ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ജര്‍മ്മനി, മലേഷ്യ, ഓസ്ട്രേലിയ, കെനിയ

വനിതാ ടൂര്‍ണമെന്റില്‍ നാല് ഗ്രൂപ്പുകളാണുള്ളത്. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകള്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കും. ജനുവരി 13ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം.  

ഗ്രൂപ്പ് എ : ഇന്ത്യ, ഇറാന്‍, മലേഷ്യ, ദക്ഷിണ കൊറിയ 
ഗ്രൂപ്പ് ബി : ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കെനിയ, ഉഗാണ്ട, നെതര്‍ലാന്‍ഡ്സ് 
ഗ്രൂപ്പ് സി : നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ജര്‍മ്മനി, ബംഗ്ലാദേശ് 
ഗ്രൂപ്പ് ഡി : ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പോളണ്ട്, ഇന്തോനേഷ്യ

ഗ്രൂപ്പ് ഘട്ടം ജനുവരി 16 ന് അവസാനിക്കും. നോക്കൗട്ട് ഘട്ടം ജനുവരി 17 ന് ആരംഭിക്കുകയും ചെയ്യും. പുരുഷ-വനിതാ ടീമുകളുടെ ഫൈനല്‍ പോരാട്ടം ജനുവരി 19 ഞായറാഴ്ച നടക്കും. 

രാവിലെ 10:30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 9:30 വരെ നീണ്ടുനില്‍ക്കും. ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. മൊബൈലില്‍ ഇവന്റ് കാണാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസ്‌നി ഹോട്ട്സ്റ്റാറിലും കാണാം.

click me!