ഏഴ് സ്വർണ്ണത്തോടെ രണ്ടാമത്; സൗത്ത് സോൺ വിമൻസ് സൈക്ലിംഗ് ലീഗിൽ കേരള കുതിപ്പ്

By Web Team  |  First Published Mar 2, 2023, 7:40 PM IST

കാര്യവട്ടം എൽഎൻസിപി ഇ-സൈക്ലിംഗ് വെലോഡ്രാമിൽ നടക്കുന്ന മത്സരങ്ങളിൽ ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്


തിരുവനന്തപുരം: ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് സൈക്ലിംഗ് ലീഗിൽ കേരളത്തിന്‍റെ മെഡല്‍ നേട്ടം തുടരുന്നു. ട്രാക്കിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏഴ് സ്വർണ്ണത്തോടെ കേരളം രണ്ടാം സ്ഥാനത്താണ്. അഗ്സ ആൻ തോമസിന്‍റെ ട്രിപ്പിൾ സ്വർണ്ണ നേട്ടമാണ് കേരളത്തിന് കരുത്തായത്. നിയാ സെബാസ്റ്റ്യനും സ്നേഹ കെയും കേരളത്തിന് വേണ്ടി ഇരട്ട സ്വർണം സ്വന്തമാക്കി. 8 സ്വർണ്ണം നേടിയ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 

കാര്യവട്ടം എൽഎൻസിപി ഇ-സൈക്ലിംഗ് വെലോഡ്രാമിൽ നടക്കുന്ന മത്സരങ്ങളിൽ ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. റോഡ് സൈക്ലിംഗ് മത്സരങ്ങൾ ശനിയാഴ്ച്ച ആരംഭിക്കും.ഞായറാഴ്ചയാണ് സൗത്ത് സോൺ വിമൻസ് ലീഗ് സൈക്ലിംഗ് മത്സരങ്ങൾ സമാപിക്കുക.

Latest Videos

ഒറ്റയ്ക്ക് പോരാടി, സെഞ്ചുറിയോളം പോന്ന അർധസെഞ്ചുറി നേടി; എന്നിട്ടും നാണംകെട്ട് പൂജാര

click me!