ലോക പൊലീസ് ഗെയിംസ്; കേരളത്തിന് 16 സ്വര്‍ണം

By Web Team  |  First Published Aug 3, 2023, 4:35 PM IST

നീന്തലില്‍ മത്സരിക്കാനിറങ്ങിയ പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന്‍ നീന്തി കയറിയത്.


തിരുവനന്തപുരം: ലോക പൊലീസ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരള പൊലീസിലെ കായിക താരങ്ങള്‍ക്ക് വന്‍ നേട്ടങ്ങള്‍. കേരള പോലീസിലെ സജന്‍ പ്രകാശ്, ജോമി ജോര്‍ജ്, ഗ്രീഷ്മ, അനീസ് മുഹമ്മദ്, മെറീന, ആന്‍ റോസ് ടോമി എന്നിവരാണ് സ്വര്‍ണം നേടിയത്. നീന്തലില്‍ മത്സരിക്കാനിറങ്ങിയ പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന്‍ നീന്തിക്കയറിയതെന്ന് കേരള പൊലീസ് അറിയിച്ചു. 

കാനഡയിലാണ് ലോക പൊലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ് നടക്കുന്നത്. 50 ഓളം രാജ്യങ്ങളില്‍ നിന്നാണ് 8500 താരങ്ങളാണ് ഗെയിംസിന്റെ ഭാഗമാകുന്നത്. 60ലേറെ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസ്, ഓസ്‌ട്രേലിയ, ചൈന, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലാണ് മുന്‍വര്‍ഷങ്ങളില്‍ പൊലീസ് ഗെയിംസ് നടന്നത്.

Latest Videos

undefined

കേരള പൊലീസ് കുറിപ്പ്: കാനഡയില്‍ നടന്ന ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് സുവര്‍ണനേട്ടം. നീന്തല്‍ മത്സരയിനങ്ങളില്‍ കേരള പോലീസിലെ അസിസ്റ്റന്റ് കമാണ്ടന്റ് ആയ സജന്‍ പ്രകാശ് അഞ്ചു സ്വര്‍ണമെഡലും ജോമി ജോര്‍ജ് രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടി. നീന്തല്‍ റിലേ ടീമില്‍ അംഗമായിരുന്ന കേരള പൊലീസിലെ ഗ്രീഷ്മക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. നീന്തലില്‍ 10 ഇനങ്ങളിലാണ് സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങിയത്. പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന്‍ നീന്തിക്കയറിയത്. ലോങ്ങ് ജമ്പില്‍ പുരുഷവിഭാഗത്തില്‍ അനീസ് മുഹമ്മദും വനിതാവിഭാഗത്തില്‍ മെറീനയും സ്വര്‍ണമെഡല്‍ നേടി. ആന്‍ റോസ് ടോമി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം കരസ്ഥമാക്കി.
 

  ദിയോദര്‍ ട്രോഫിയിലും മലയാളി പവര്‍! അതിവേഗ സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍ 
 

click me!