വിവിധ സംസ്ഥാനങ്ങൾ മെഡല്‍ നേടിയ താരങ്ങൾക്ക് വൻതുക നൽകിയിട്ടും അബ്ദുൾ റസാഖിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല
തിരുവനന്തപുരം: അണ്ടർ 20 ലോക അത്‍ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായ അബ്ദുൾ റസാഖിനെ സർക്കാർ അവഗണിക്കുന്നു. വിവിധ സംസ്ഥാനങ്ങൾ മെഡല്‍ നേടിയ താരങ്ങൾക്ക് വൻതുക നൽകിയിട്ടും അബ്ദുൾ റസാഖിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള അത്‍ലറ്റിക്‌സ് അസോസിയേഷൻ അറിയിച്ചു.
നെയ്‍റോബിയിൽ നടന്ന അണ്ടർ 20 ലോക അത്‍ലറ്റിക്‌സിൽ മിക്‌സഡ് റിലേ ഇനത്തിൽ അബ്ദുൾ റസാഖ് ഉൾപ്പെട്ട ഇന്ത്യൻ സംഘം വെങ്കല മെഡൽ നേടിയിട്ട് 10 ദിവസം കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങൾക്ക് വൻതുക പാരിതോഷികം നൽകിയാണ് സർക്കാരുകൾ സ്വീകരിച്ചത്. എന്നാൽ ചരിത്രത്തിലാദ്യമായി ലോക യൂത്ത് അത്‍ലറ്റിക്‌സിൽ മെഡൽ നേടുന്ന മലയാളിയായിട്ടും അബ്ദുൾ റസാഖിന് ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷത്തെ മീറ്റിൽ പങ്കെടുത്ത ഏക മലയാളിയും അബ്ദുൾ റസാഖാണ്.
പാലക്കാട്ടെ നിർധന കുടുംബത്തിൽ നിന്ന് കായികരംഗത്തെത്തിയ അബ്ദുൾ റസാഖിന്‍റെ ആറാമത്തെ അന്താരാഷ്‍ട്ര മെഡലാണ് ഇത്. സർവീസസ് മീറ്റിൽ പങ്കെടുത്ത ശേഷമാകും അബ്ദുൾ റസാഖ് നാട്ടിലേക്ക് മടങ്ങിയെത്തുക. ഒളിംപിക്‌സിൽ താരങ്ങളെ പരിശീലിപ്പിച്ച മലയാളി പരിശീലകർക്കും ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. ഇതും കായികമന്ത്രിയുടെ പരിഗണനയിൽപ്പെടുത്തുമെന്നും അത്‍ലറ്റിക്‌സ് അസോസിയേഷൻ അറിയിച്ചു.
അണ്ടർ 20 ലോക അത്‍ലറ്റിക്‌സിൽ മൂന്ന് മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ലോംഗ് ജംപില്‍ ഷൈലി സിംഗിന് പുറമെ 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഹീറ്റ്‌സില്‍ മത്സരിച്ച ടീമിലാണ് മലയാളി താരം അബ്ദുൾ റസാഖ് ഉണ്ടായിരുന്നത്.
'താലിബാന്‍ ക്രിക്കറ്റിനും സ്‌ത്രീകള്‍ക്കും അനുകൂലം'; പ്രശംസിച്ച് അഫ്രീദി, രൂക്ഷ വിമര്‍ശനം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona