അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരായ രഞ്ജിത് മഹേശ്വരിയുടെ ഹര്‍ജി, കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

By Web Team  |  First Published Nov 10, 2023, 3:20 PM IST

ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പേരിലാണ് തനിക്ക് അര്‍ജുന അവാർഡ് നിഷേധിച്ചതെന്നും ചടങ്ങിന് തൊട്ടുമുമ്പ് കായികവകുപ്പ് സെക്രട്ടറി പറഞ്ഞുവെന്നും രഞ്ജിത് മഹേശ്വരി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


കൊച്ചി: അർജുന അവാർഡ് നിഷേധിച്ചതിനെതിരെ ഒളിംപ്യനും മലയാളി ട്രിപ്പിള്‍ ജംപ് താരവുമായ രഞ്ജിത്ത് മഹേശ്വരിയുടെ ഹർജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം രഞ്ജിത്ത് മഹേശ്വരിക്കെതിരായ കണ്ടെത്തൽ എന്തെന്ന് കോടതി ചോദിച്ചു.

ഒരാളുടെ ജീവതം വെച്ചാണ് കളിക്കുന്നത്, കായിക താരങ്ങളെ ആവശ്യമില്ലേ എന്നും കോടതിചേദിച്ചു. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചാണ് മത്സരിച്ചെങ്കിൽ അതിനെ കോടതിയും അംഗീകരിക്കില്ല. പക്ഷേ അത് തെളിയിക്കണം, ഒരാഴ്ചക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Latest Videos

undefined

കോലിക്കുശേഷം ഇന്ത്യൻ ക്യാപ്റ്റനാവാൻ രോഹിത് തയാറായില്ല, ഒടുവിൽ സമ്മതിച്ചത് എങ്ങനയെയന്ന് വെളിപ്പെടുത്തി ഗാംഗുലി

ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പേരിലാണ് തനിക്ക് അര്‍ജുന അവാർഡ് നിഷേധിച്ചതെന്നും ചടങ്ങിന് തൊട്ടുമുമ്പ് കായികവകുപ്പ് സെക്രട്ടറി പറഞ്ഞുവെന്നും രഞ്ജിത് മഹേശ്വരി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2008ല്‍ നടത്തിയ പരിശോനയില്‍ താന് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ഫലം കൈവശമുണ്ടെന്നായിരുന്നു കേന്ദ്ര കായിക വകുപ്പ് പറഞ്ഞതെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞിരുന്നു.

എന്നാല്‍ ഉത്തേജക മരുന്ന് പരിശോധന തനിക്ക് അനുകൂലമായിട്ടായിരുന്നു. ഈ സംഭവത്തോടെ താനും കുടുംബവും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിതരായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പുരസ്‌കാരം നിഷേധിച്ച കായിക വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നും രഞ്ജിത് മഹേശ്വരി ആവശ്യപ്പെട്ടുിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!