400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം ലോകറെക്കോര്‍ഡ് തിരുത്തി ചരിത്രനേട്ടവുമായി നോര്‍വ്വെയുടെ കാർസ്റ്റൻ വാർഹോം

By Web Team  |  First Published Aug 3, 2021, 9:16 PM IST

1956ലാണ് ആദ്യമായി ഒരു മനുഷ്യൻ 50 സെക്കൻഡിൽ താഴെ 400 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കുന്നത്. 12 വർഷം വേണ്ടിവന്നു 49 സെക്കഡിന് താഴെയെത്താൻ. 48 സെക്കൻഡിൽ താഴെയെത്തിയത് 72ലും.


ടോക്യോ: അത്ലറ്റിക്സ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്ന് പിന്നിട്ട് നോര്‍വ്വെയുടെ കാർസ്റ്റൻ വാർഹോം. 400 മീറ്റര്‍ ഹര്‍ഡിൽസ്, 46 സെക്കന്‍ഡിൽ താഴെ സമയത്തിൽ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം വാര്‍ഹോം സ്വന്തമാക്കി.

400 മീറ്റർ ഹർഡിൽസിൽ 46 സെക്കൻഡിൽ താഴെ ഓടിയെത്തിയ ആദ്യ മനുഷ്യനായാണ് കാർസ്റ്റൻ വാർഹോം പേരെഴുതിവച്ചത്. സ്വന്തം പേരിലെ മുൻ റെക്കോർഡിൽ നിന്ന് 0.76 സെക്കൻഡ് സമയം വെട്ടിമാറ്റി വിസ്മയ നേട്ടം. 45.94 സെക്കൻഡിൽ ഓടിയെത്തിപ്പോൾ ചരിത്രം.

Latest Videos

1956ലാണ് ആദ്യമായി ഒരു മനുഷ്യൻ 50 സെക്കൻഡിൽ താഴെ 400 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കുന്നത്. 12 വർഷം വേണ്ടിവന്നു 49 സെക്കഡിന് താഴെയെത്താൻ. 48 സെക്കൻഡിൽ താഴെയെത്തിയത് 72ലും. 1992ൽ അമേരിക്കക്കാരൻ കെവിൻ യങ് 47 സെക്കൻഡിൽ താഴെയെത്തിയ ശേഷം ലോകം കാത്തിരുന്ന 29 വർഷങ്ങൾ.

കാർസ്റ്റൻ വാർഹോമിന്‍റെ കുതിപ്പിന് മുന്നിൽ സമയം കീഴടങ്ങി. ലോകറെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അമേരിക്കക്കാരൻ റായ് ബെഞ്ചമിന്. വിൻഡീസ് മുൻ ക്രിക്കറ്റ് താരം വിൻസ്റ്റൻ ബെഞ്ചമിന്‍റെ മകൻ കൂടി റായ് ബെഞ്ചമിൻ
46.17 സെക്കൻഡിലാണ് ഓടിയെത്തിയത്.

click me!