തലസ്ഥാനത്തെ ജിമ്മി ജോര്‍ജ്ജ് സ്വിമ്മിങ് പൂള്‍ തുറന്നു, പരിശീലനത്തിനും വ്യായാമത്തിനും അവസരം

By Web Team  |  First Published Jul 7, 2022, 9:26 PM IST

പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. കോവിഡിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചിരുന്ന പൂള്‍ വാര്‍ഷിക നവീകരണത്തിന്റെ ഭാഗമായാണു വീണ്ടും അടച്ചിട്ടത്.


തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു. നീന്തല്‍ പരിശീലനത്തിനൊപ്പം വ്യായാമത്തിനുമുള്ള സൗകര്യവും ഇവിടെ പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പ്രവര്‍ത്തന സമയം. വൈകിട്ട് 6.15 മുതല്‍ 7.15വരെയുള്ള സമയമൊഴിച്ചു മുഴുവന്‍ സമയങ്ങളിലും പരിശീലനത്തിനു സൗകര്യമുണ്ടായിരിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. ദേശീയ തലത്തില്‍ മെഡല്‍ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ-വനിതാ പരിശീലകരുടേയും ലൈഫ് ഗാര്‍ഡുകളുടെയും സേവനവും നീന്തല്‍ക്കുളത്തില്‍ ലഭ്യമാണ്.

Latest Videos

undefined

നീന്തലില്‍ രാജ്യാന്തര മെഡലുകള്‍ സ്വന്തമാക്കി വേദാന്ത്, മാധവന്റെ മകനെ അഭിനന്ദിച്ച് പ്രിയങ്ക

കുറഞ്ഞത് 140 സെന്റീ മീറ്ററെങ്കിലും ഉയരമുള്ള കുട്ടികള്‍ക്കാണ് പരിശീനത്തിനു സൗകര്യമുള്ളത്. പൂളിലെത്തുന്നവര്‍ക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. കോവിഡിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചിരുന്ന പൂള്‍ വാര്‍ഷിക നവീകരണത്തിന്റെ ഭാഗമായാണു വീണ്ടും അടച്ചിട്ടത്.

1962ലാണ് സ്വിമ്മിങ് പൂള്‍ ആരംഭിച്ചത്. ജില്ലയിലെ തന്നെ ആദ്യ സ്വിമ്മിങ് പൂളുകളില്‍ ഒന്നാണിത്. 2015ല്‍ 35ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി പൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയിരുന്നു. നവീകരണത്തിനു ശേഷം അന്താരാഷ്ട്ര സ്വിമ്മിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പൂളാണ് നിര്‍മിച്ചത്. വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ശുചിമുറികളും പൂളിനോടു ചേര്‍ന്നു തന്നെ സജ്ജമാക്കിയിട്ടുണ്ട്.

click me!