വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജന്‍മമെന്ന് വെങ്കലപ്പോരാട്ടത്തില്‍ ഹീറോയായ മലയാളി ഗോളി പി ആര്‍ ശ്രീജേഷ്. ജര്‍മനിയെ തോല്‍പിച്ച് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയ ശേഷം ഒളിംപിക്‌സ് ഡോട് കോമിനോടാണ് ശ്രീജേഷിന്‍റെ പ്രതികരണം. മത്സരത്തില്‍ തകര്‍പ്പന്‍ സേവുകളുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചത് ശ്രീജേഷായിരുന്നു.
'ഇതൊരു പുനര്‍ജന്‍മമാണ്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം. 1980ല്‍ അവസാന മെഡല്‍ നേടിയ ശേഷം ഒന്നുമുണ്ടായിരുന്നില്ല. ഹോക്കിയിലേക്ക് യുവതാരങ്ങളെ കൊണ്ടുവരാന്‍ ഊര്‍ജം നല്‍കും ഇന്നത്തെ വിജയം. ഹോക്കി മനോഹരമായ ഗെയിമാണ്. ഹോക്കി സ്റ്റിക് കയ്യിലെടുക്കാനും രാജ്യത്തിന്‍റെ അഭിമാനം ഇതിനേക്കാള്‍ ഉയര്‍ത്താനും ഒരു കാരണം ഇപ്പോള്‍ നമ്മള്‍ നല്‍കുകയാണ്' എന്നും ശ്രീജേഷ് പറഞ്ഞു.
വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്‌സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്‍റെ മെഡല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതോടെ ഇന്ത്യക്കായി. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു. ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം മലയാളി ഗോളി പിആര്‍ ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയിക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു.
വന്‍മതില്‍ വിളി അതിശയോക്തിയല്ല; വെങ്കലത്തിളക്കത്തിലേക്ക് ഇന്ത്യയെ സേവ് ചെയ്ത് ശ്രീജേഷ്
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം
ഒളിംപിക്‌സ് വെങ്കലത്തിളക്കം; ശ്രീജേഷിന് കേരള ഹോക്കി അസോസിയേഷന്‍റെ പാരിതോഷികം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona