കായിക മന്ത്രാലയത്തിനെതിരെ തുറന്നടിച്ച് പിടി ഉഷ; 'കായിക ഫെഡറേഷനുകളിൽ അനാവശ്യമായി ഇടപെടുന്നു'

By Web Desk  |  First Published Jan 8, 2025, 8:05 PM IST

കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. കായിക ഫെഡറേഷനുകളിൽ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി പിടി ഉഷ ആരോപിച്ചു


ദില്ലി: കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. കായിക ഫെഡറേഷനുകളിൽ കായിക മന്ത്രാലയംഅനാവശ്യമായി ഇടപെടുന്നതായി പിടി ഉഷ ആരോപിച്ചു. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്‍റെ ഇടപെടലെന്നും പിടി ഉഷ കത്തിൽ പറയുന്നു. ഇന്ത്യൻ ഗോള്‍ യൂണിയൻ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഉഷയുടെ വിമര്‍ശനം.

കായിക മന്ത്രാലയ്തിലെ ജീവനക്കാർ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചട്ടലംഘനം നടത്തുന്ന പല കായിക സംഘടനകളെയും പിന്തുണയ്ക്കുകയാണെന്നും പിടി ഉഷ ആരോപിച്ചു. ഇന്ത്യൻ ഗോൾഫ് യൂണിയൻ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പിടി ഉഷയുടെ എതിർപ്പിന് കാരണം. ഹരിഷ് കുമാര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ത്യൻ ഗോള്‍ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച നടപടിയെ കായിക മന്ത്രാലയം വിമര്‍ശിച്ചിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ഈ നടപടി തെറ്റിദ്ധരിക്കപ്പെടുമെന്നും നിയമ പരിശോധനകള്‍ക്ക് വിധേയമായിട്ടില്ലെന്നുമായിരുന്നു കായിക മന്ത്രാലയത്തിന്‍റെ വിമര്‍ശനം.

Latest Videos

കായിക മന്ത്രിയെ യഥാര്‍ത്ഥ വസ്തുക്കള്‍ കായിക മന്ത്രാലയത്തിലെ ജീവനക്കാര്‍ അറിയിക്കാറില്ലെന്നും മൻസൂഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിൽ പിടി ഉഷ വ്യക്തമാക്കി. ഡിസംബര്‍ 15നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ രണ്ടു വിഭാഗങ്ങള്‍ രണ്ടിടങ്ങളിലായി  ഇന്ത്യൻ ഗോള്‍ഫ് യൂണിയന്‍റെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇന്ത്യൻ ഹാബിറ്റാറ്റ് സെന്‍ററിൽ നടന്ന തെരഞ്ഞെടുപ്പിൽ ബ്രിജേന്ദര്‍ സിങ് വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒളിമ്പിക് ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിഷ് കുമാര്‍ ഷെട്ടിയാണ് വിജയിച്ചത്. നടപടിക്രമങ്ങള്‍ പരിശോധിച്ചശേഷം ഹരിഷ് കുമാര്‍ ഷെട്ടി വിഭാഗത്തെ അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കായിക മന്ത്രാലയത്തിന്‍റെ വിമര്‍ശനത്തിന് കാരണമായത്. എന്നാൽ,  ഇതിനെതിരെയാണ് ഉഷ രംഗത്തെത്തിയത്. 

അഫ്ഗാനുമായി വിവിധ മേഖലകളിൽ സഹകരണം; താലിബാനുമായി ആദ്യമായി തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ

കുട്ടികളുടെ ആഗ്രഹം നിറവേറ്റി കലോത്സവ വേദിയിൽ ടൊവിനോ; 'മനുഷ്യരെ സ്നേഹിപ്പിക്കുന്ന കലയെ കൈവിടാതിരിക്കുക'

 

click me!