ടോക്യോ ഒളിംപിക്സ്: പരിക്ക് മാറിയില്ല, സിമോണ ഹാലെപ് പിന്‍മാറി

By Web Team  |  First Published Jun 29, 2021, 2:18 PM IST

ഒളിംപിക്സില്‍ നിന്ന് നേരത്തെയും ടെന്നിസ് താരങ്ങള്‍ പിന്മാറിയിരുന്നു. സെറീന വില്യംസ്, റാഫേല്‍ നദാല്‍ ഡൊമിനിക് തീം എന്നിവരാണ് പിന്മാറ്റം ഇതിനകം അറിയിച്ചത്.


ടോക്യോ: പരിക്കിനെ തുടർന്ന് ടോക്യോ ഒളിംപിക്സില്‍ നിന്ന് ലോക മൂന്നാം നമ്പർ വനിതാ ടെന്നിസ് താരം സിമോണ ഹാലെപ് പിന്മാറി. പരിക്കില്‍ നിന്ന് മുക്തയായിട്ടില്ലെന്ന് ഹാലെപ് അറിയിച്ചു. വിംബിള്‍ഡണില്‍ നിന്ന് കഴിഞ്ഞ ആഴ്ച ഹാലെപ് പിന്മാറിയിരുന്നു. 

Latest Videos

'റൊമാനിയയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലിയ അഭിമാനമില്ല. എന്നാല്‍ പരിക്ക് വിട്ടുമാറാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ ഒളിംപിക്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഫ്രഞ്ച് ഓപ്പണിനും വിംബിള്‍ഡണിനും ശേഷം ഒളിംപിക്സും നഷ്ടമാകുന്നത് ഉള്‍ക്കൊള്ളാന്‍ വിഷമകരമാണ്. എന്നാല്‍ ശക്തമായി തിരിച്ചെത്താന്‍ ദൃഢനിശ്ചയത്തിലാണ് താന്‍' എന്നും സിമോണ ഹാലെപ് പറഞ്ഞു. 

മെയ് മാസത്തില്‍ റോമില്‍ വച്ച് കെർബറിന് എതിരായ പോരാട്ടത്തിനിടെയാണ് ഹാലെപ്പിന് പരിക്കേറ്റത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിമോണ ഹാലെപ് 2016ല്‍ റിയോയില്‍ മത്സരിച്ചിരുന്നില്ല. 

ഒളിംപിക്സില്‍ നിന്ന് നേരത്തെയും ടെന്നിസ് താരങ്ങള്‍ പിന്മാറിയിരുന്നു. സെറീന വില്യംസ്, റാഫേല്‍ നദാല്‍ ഡൊമിനിക് തീം എന്നിവരാണ് പിന്മാറ്റം ഇതിനകം അറിയിച്ചത്. ജൂലൈ 23നാണ് ടോക്യോയില്‍ ഒളിംപിക്സ് ആരംഭിക്കുന്നത്. 

മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോ​ഗ്യത

ടോക്യോയില്‍ 100 മീറ്റർ രാജാവ് ആരാവും? പ്രവചനവുമായി ഉസൈന്‍ ബോള്‍ട്ട്

ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്യോയില്‍ മുതല്‍ക്കൂട്ട്; പ്രശംസയുമായി മൻപ്രീത് സിങ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!