ദിവസങ്ങള്‍ക്ക് മുമ്പ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ബാര്‍ബെലിന് അടിയില്‍നിന്ന് വിക്കി പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ജസ്റ്റിനെ സഹായിക്കാനായി കൂടെയുണ്ടായിരുന്ന ട്രെയ്‌നറും നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.
ബാലി: 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ ദേഹത്ത് വീണ് ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ജസ്റ്റിന്‍ വിക്കിക്ക് ദാരുണാന്ത്യം. വ്യായാമത്തിനിടെയാണ് സംഭവം. ഇന്തൊനീഷ്യക്കാരനായ 33 വയസുകാരന് ബാര്‍ബെലിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വന്നതോടെ കഴുത്തിലൂടെ വീഴുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ബാര്‍ബെലിന് അടിയില്‍നിന്ന് വിക്കി പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ജസ്റ്റിനെ സഹായിക്കാനായി കൂടെയുണ്ടായിരുന്ന ട്രെയ്‌നറും നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. അപകടനത്തിന് പിന്നാലെ വിക്കിയെ ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
undefined
അടുത്തിടെ, പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബോഡി ബില്‍ഡറുമായ ജോ ലിന്‍ഡ്‌നര്‍ അന്തരിച്ചിരുന്നു. 30 വയസ്സായിരുന്നു. ജോസ്‌തെറ്റിക്‌സ് എന്ന പേരിലറിയപ്പെടുന്ന ജോ ലിന്‍ഡ്‌നര്‍ക്ക് എണ്‍പത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും ഒമ്പത് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് യൂട്യൂബിലുമുണ്ട്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കണ്ടന്റ് തയ്യാറാക്കി പങ്കുവച്ചാണ് ഇദ്ദേഹം പ്രശസ്തനായത്. കാമുകി നിച്ചയാണ് ലിന്‍ഡ്നറുടെ വിയോഗത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാാമിലൂടെ സ്ഥിരീകരിച്ചത്.
മുപ്പത് വയസ് മാത്രമുള്ളപ്പോള്‍, ആരോഗ്യകാര്യങ്ങളില്‍ ഇത്രയധികം ശ്രദ്ധ നല്‍കിയിരുന്ന ജോ ലിന്‍ഡ്‌നര്‍ എങ്ങനെയാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് ഏവരും അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ നിച്ച ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്യൂറിസം ബാധിച്ചാണ് ജോ ലിന്‍ഡ്‌നറിന്റെ മരണം സംഭവിച്ചതെന്ന് ഇവര്‍ ഇന്‍സ്റ്റ പോസ്റ്റിലൂടെ പങ്കുവച്ചതോടെ എന്താണ് അന്യൂറിസം എന്ന വിഷയത്തിലാണ് പലരും വിവരങ്ങള്‍ തേടുന്നത്.
രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രശ്‌നങ്ങള്‍ മൂലം രക്തക്കുഴലുകള്‍- പ്രധാനമായും ധമനി വീര്‍ത്തുവരുന്ന അവസ്ഥയാണ് അന്യൂറിസം. സാധാരണഗതിയില്‍ ഇത് അത്ര ഗുരുതരമാകുന്നൊരു അവസ്ഥയല്ല. എന്നാല്‍ ചില കേസുകളില്‍ ധമനി പൊട്ടുന്ന സാഹചര്യമുണ്ടാകാം. ഇത് രോഗിയെ മരണം വരെയെത്തിക്കാം.
29-ാം ടെസ്റ്റ് സെഞ്ചുറി, സച്ചിന്‍റെ അതേ പാതയില്‍ വിരാട് കോലി; ഇരുവര്‍ക്കും അസാമാന്യമായ സാമ്യം