കോമൺവെൽത്ത് ​ഗെയിംസ്: ആദ്യ ലക്ഷ്യം ഫൈനലെന്ന് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്

By Gopalakrishnan C  |  First Published Jul 30, 2022, 7:06 PM IST

1975നുശേഷം ആദ്യമായാണ് പുരുഷ ഹോക്കിയിൽ ഇന്ത്യയും ഘാനയും നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നത്. 1975ലെ ഹോക്കി ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 7-0ന്റെ വമ്പൻ ജയം നേടിയിരുന്നു.


ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഫൈനലിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ മൻപ്രീത് സിംഗ്. ആദ്യ എതിരാളികളായ ഘാനയെ ദുർബലരായി കണക്കാക്കില്ലെന്നും മൻപ്രീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നാളെ ഉച്ചയ്ക്ക് ശേഷം 3.30നാണ് ഇന്ത്യ-ഘാന മത്സരം.

ടോക്കിയോ ഒളിംപിക്സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കാനായതിന്‍റെ  ആവേശത്തിലാണ് മൻപ്രീത് സിംഗ്. കഴിഞ്ഞ ഗെയിംസിൽ വെങ്കലത്തിലൊതുങ്ങിയതിനാൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുകയാണ് ആദ്യലക്ഷ്യമെന്ന് പറയന്നു ഇന്ത്യൻ നായകൻ.

Latest Videos

undefined

ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതിനാൽ കോമൺവെൽത്ത് ഗെയിംസിന് ഒന്നാംനിര ടീമിനെ അയക്കാനായത് നേട്ടമെന്ന മിക്കവരും പറയുമ്പോഴും മൻപ്രീതിന് വിയോജിപ്പുണ്ട്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യയുടെ ആദ്യ എതിരാളികൾ 36-ാമതുള്ള ഘാന.റാങ്കിംഗിൽ മേൽക്കൈയുണ്ടെന്ന് കരുതി അലസരാകില്ലെന്നും ഇന്ത്യൻ നായകൻ ടോക്കിയോ ഒളിംപിക്സിലെ മെഡൽനേട്ടത്തിന് ശേഷം ഹോക്കിക്ക് ലഭിക്കുന്ന പിന്തുണ പ്രചോദനം നൽകുന്നതെന്നും മൻപ്രീത്.

കോമൺവെൽത്ത് ​ഗെയിംസിൽ പൂൾ ബിയിൽ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം  ഞായറാഴ്ച ഘാനക്കെതിരെ ആണ്. 1975നുശേഷം ആദ്യമായാണ് പുരുഷ ഹോക്കിയിൽ ഇന്ത്യയും ഘാനയും നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുന്നത്. 1975ലെ ഹോക്കി ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 7-0ന്റെ വമ്പൻ ജയം നേടിയിരുന്നു.

കാനഡ, ഇം​ഗ്ലണ്ട്, വെയ്ൽസ് ടീമുകളാണ് പൂൾ ബിയിൽ ഇന്ത്യക്കൊപ്പമുള്ളത്. ​ഗെയിംസിന‍ുള്ള മുന്നൊരുക്കമായി ബെം​ഗലൂരുവിലെ സായ് സെന്ററിൽ ടീം ഒരുമാസം പരിശീലനം നടത്തിയിരുന്നു. ​ഗ്രഹാം റീഡാണ് ഇന്ത്യയുടെ പരിശീലകൻ. ​ഗോൾഡ് കോസ്റ്റിൽ നടന്ന കഴിഞ്ഞ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കോമൺവെൽത്ത് ​ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീം

Goalkeepers: PR Sreejesh, Krishan Bahadur Pathak.

Defenders: Varun Kumar, Surender Kumar, Harmanpreet Singh (vice captain), Amit Rohidas, Jugraj Singh, Jarmanpreet Singh.

Midfielders: Manpreet Singh (captain), Hardik Singh, Vivek Sagar Prasad, Shamsher Singh, Akashdeep Singh, Nilakanta Sharma.

Forwards: Mandeep Singh, Gurjant Singh, Lalit Kumar Upadhyay, Abhishek.

click me!