ഒളിംപിക്സ് സ്വപ്നത്തിലേക്ക് ആദ്യ ചുവടുവെച്ച് ഇന്ത്യ, 2036ലെ ഒളിംപിക്സ് ആതിഥേയത്വത്തിനായി ഔദ്യോഗിക ബിഡ് നൽകി

By Web Team  |  First Published Nov 5, 2024, 3:43 PM IST

കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-മത് സെഷനിലും ഇന്ത്യ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.


ദില്ലി: ഒളിംപിക്സിന് വേദിയാവുക എന്ന രാജ്യത്തിന്‍റെ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെച്ച് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്‍. 2036ലെ ഒളിംപിക്സിന് ആതിഥേയരാവാന്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക്(ഐഒസി) ഔദ്യോഗികമായി താൽപര്യപത്രം സമര്‍പ്പിച്ചു. ഒളിംപിക്സിന് വേദിയാവുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക പുരോഗതിയും യുവാക്കള്‍ക്കുണ്ടാകുന്ന അവസരങ്ങളും കണക്കിലെടുത്തണ് താല്‍പര്യപത്രം സമര്‍പ്പിച്ചതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.

ഇന്ത്യ കൂടി അപേക്ഷ നല്‍കിയതോടെ 2036ലെ ഒളിംപിക്സ് ആതിഥേയത്വത്തിന്  അപേക്ഷ നല്‍കിയ രാജ്യങ്ങളുടെ എണ്ണം രണ്ടക്കം തൊട്ടുവെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക് പറഞ്ഞു. ഒളിംപിക്സിന് വേദിയാവാനുള്ള ആഗ്രഹം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊന്നിപ്പറഞ്ഞിരുന്നു. പാരീസ് ഒളിംപിക്സില്‍ മത്സരിച്ച താരങ്ങളില്‍ നിന്ന് പ്രധാനമന്ത്രി ഇതു സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നു.

Latest Videos

undefined

സീനിയർ താരങ്ങൾക്ക് ആവശ്യമില്ലെങ്കിൽ വേണ്ട, യുവതാരങ്ങള്‍ക്കെങ്കിലും സന്നാഹ മത്സരം വേണമെന്ന് ഗവാസ്കര്‍

കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-മത് സെഷനിലും ഇന്ത്യ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു. ഇന്ത്യ ഒളിംപിക്സിന് വേദിയാവാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാക്കും അന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

20236ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യക്ക് പുറമെ മെക്സിക്കോ, ഇന്‍ഡോനേഷ്യ, ടര്‍ക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ രാജ്യങ്ങളും ശക്തമായി രംഗത്തുണ്ട്. കടുത്ത മത്സരത്തിനൊടുവിലാവും ഐഒസി 20236ലെ ഒളിംപിക്സ് വേദി പ്രഖ്യാപിക്കുക എന്നാണ് സൂചന. 2028ലെ ഒളിംപിക്സിന് അമേരിക്കയിലെ ലോസാഞ്ചല്‍സും 2023ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനുമാണ് വേദിയാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!