കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം 4 ഗുണം 400 മീറ്റർ റിലേയിൽ ഇത്തവണ സമ്പൂർണ മലയാളി സംഘമാകും ഇറങ്ങുക. പുരുഷ റിലേ ടീമിലുള്ള അഞ്ച് പേരിൽ നാലു പേരും മലയാളികളാണ്. എന്നതാണ് കാരണം.ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി ഇന്ത്യ ഓടിയെത്തിയപ്പോൾ മൂന്ന് താരങ്ങളും മലയാളികളായിരുന്നു. മുഹമ്മദ് അനസും നോഹ നിർമൽ ടോമും ഡൽഹി മലയാളിയായ അമോജ് ജേക്കബും.
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം 4 ഗുണം 400 മീറ്റർ റിലേയിൽ ഇത്തവണ സമ്പൂർണ മലയാളി സംഘമാകും ഇറങ്ങുക. പുരുഷ റിലേ ടീമിലുള്ള അഞ്ച് പേരിൽ നാലു പേരും മലയാളികളാണ്. എന്നതാണ് കാരണം.ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി ഇന്ത്യ ഓടിയെത്തിയപ്പോൾ മൂന്ന് താരങ്ങളും മലയാളികളായിരുന്നു. മുഹമ്മദ് അനസും നോഹ നിർമൽ ടോമും ഡൽഹി മലയാളിയായ അമോജ് ജേക്കബും.
അന്ന് ടീമിലുണ്ടായിരുന്ന ആരോഗ്യ രാജീവ് ഇത്തവണ സംഘത്തിലില്ല. ബെർമിങ്ങാമിലെ ഇന്ത്യൻ സംഘത്തിൽ മുഹമ്മദ് അജ്മലും നോഹനിർമൽ ടോമും അമോജ് ജേക്കബും നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. പരിക്കേറ്റ രാജേഷ് രമേഷിനെ ഒഴിവാക്കി ടീമിൽ ഉൾപ്പെടുത്തിയ മുഹമ്മദ് അനസ് കൂടി ചേരുമ്പോൾ മലയാളിക്കൂട്ടം തയ്യാർ. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 37 അംഗ സംഘത്തിൽ അനസിന് ആദ്യം ഇടം ലഭിച്ചിരുന്നില്ല. എന്നാൽ രാജേഷ് രാമന്റെ അപ്രതീക്ഷിത പരിക്ക് അനസിന് അവസരമായി.
undefined
പോയവാരം അമേരിക്കയിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാല് ഗുണം 400 മീറ്റർ ഫൈനലിന് യോഗ്യത നേടിയ ഇന്ത്യൻ സംഘത്തിൽ അനസുമുണ്ടായിരുന്നു. ഹീറ്റ്സിൽ പന്ത്രണ്ടാമത് ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.റിലേ ടീമിൽ അഞ്ചാമനായി ഇന്ത്യൻ ടീമിലുള്ളത് തമിഴ്നാട്ടുകാരൻ നാഗനാഥൻ പാണ്ടിയാണ്. പരിശീലനത്തിലെ പ്രകടനത്തിൽ മലയാളിതാരങ്ങൾ മികച്ച് നിന്നാൽ ഇന്ത്യക്കായി നാല് പേർക്കും കളത്തിലിറങ്ങാൻ അവസരമൊരുങ്ങും.
കോമൺവെൽത്ത് ഗെയിംസ്: ആദ്യ ലക്ഷ്യം ഫൈനലെന്ന് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്
മൂന്ന് മിനുറ്റ് പോയിന്റ് രണ്ട് അഞ്ച്സെക്കൻഡിൽ ഓടിയെത്തിയാണ് ടോക്കിയോയിൽ റെക്കോർഡ് സമയം ഇന്ത്യൻ സംഘം കുറിച്ചത്. മലയാളി താരങ്ങൾക്ക് കോമൺവെൽത്ത് ഗെയിംസിൽ പോഡിയത്തിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.37 അംഗ ഇന്ത്യൻ സംഘത്തെയാണ് കോമൺവെൽത്ത് ഗെയിംസിനായി ഫെഡറേഷൻ പ്രഖ്യാപിച്ചതെങ്കിലും ഇപ്പോൾ 32 പേരടങ്ങുന്ന ടീമാണുള്ളത്. ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര പരിക്കേറ്റ് പിൻമാറുകയും ഷോട്ട് പുട്ട് താരം തേജീന്ദർപാൽ സിംഹഗ് പിൻമാറുകയും ചെയ്തു. സ്പ്രിന്റ് താരം ധനലക്ഷ്മിയും ട്രിപ്പിൾ ജംപ് താരം ഐസ്വര്യ ബാബുവും ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരിൽ പുറത്തായി.