ലോകകപ്പ് ഹോക്കിയിലെ ദയനീയ പ്രകടനം; ഇന്ത്യന്‍ പരിശീലകന്‍ ഗ്രഹാം റീഡ് രാജിവച്ചു

By Web Team  |  First Published Jan 30, 2023, 10:09 PM IST

2019 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ടീം പരിശീലകനായ ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം റീഡിന് കീഴില്‍ കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലനേടിയിരുന്നു.


ഭുവനേശ്വര്‍: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ ഗ്രഹാം റീഡ് രാജിവച്ചു. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്താതെ ഇന്ത്യ പുറത്തായിരുന്നു. 2019 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ ടീം പരിശീലകനായ ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം റീഡിന് കീഴില്‍ കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലനേടിയിരുന്നു. ടീമിനെ പരിശീലിപ്പിക്കാനായതില്‍ അഭിമാനമെന്നും ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ഗ്രഹാം റീഡ് രാജിവച്ച ശേഷം പറഞ്ഞു.

ഹോക്കി ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം സഡന്‍ ഡെത്തില്‍ തോറ്റാണ് ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. പിന്നീട് ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നിവരെ തോല്‍പ്പിച്ച് ഒമ്പതാം സ്ഥാനം നേടി. ന്യൂസിലന്‍ഡിനെതിരെ നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് തുണയായി.

Latest Videos

undefined

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിംഗിന്റെ ഫ്ളിക്ക് ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ഡൊമിനിക് ഡിക്സണ്‍ തടഞ്ഞിട്ടു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡെടുത്തു. അകാശ്ദീപിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ലളിത് കുമാര്‍ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. പെനാല്‍റ്റി കോര്‍ണര്‍ സുഖ്ജീത് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ 28-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ന്യൂസിലന്‍ഡിനായി. സാമിന്റെ വകയായിരുന്നു ഗോള്‍.

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

click me!