നാലു പതിറ്റാണ്ടിനുശേഷം ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി യോഗം ഇന്ത്യയില്‍

By Web Team  |  First Published Feb 19, 2022, 8:53 PM IST

ഇന്‍റർനാഷണൽ  ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷൻ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് നൽകാനുള്ള തീരുമാനം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി


മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ സെഷന്(International Olympic Committee's session) ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം. ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ൽ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.  1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്.

ഇന്‍റർനാഷണൽ  ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷൻ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് നൽകാനുള്ള തീരുമാനം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു. 101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാർഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. 2023ല്‍ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാകും യോഗം നടക്കുക.

A historic moment as the International Olympic Committee Session is coming to 🇮🇳 India in 2023!

Indian sport has made giant strides in recent years.

Excited and proud to have been a part of the Indian delegation for this landmark occasion.

— Anurag Thakur (@ianuragthakur)

Latest Videos

undefined

ഇന്ത്യയിൽ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത നിതാ അംബാനിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് ഡോ. നരീന്ദർ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർ അടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം, ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തു.

click me!