4x400 മീറ്റര്‍ റിലെ: ഏഷ്യന്‍ റെക്കോഡ് തിരുത്തി, എന്നിട്ടും ഇന്ത്യക്ക് ഫൈനലിന് യോഗ്യതയില്ല

By Web Team  |  First Published Aug 6, 2021, 5:34 PM IST

നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് യോഗ്യത ലഭിക്കാതെ പോയത്. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. അവസാന ലാപ്പിലാണ് ഇന്ത്യന്‍ നാലാം സ്ഥാനത്തേക്ക് ഓടിക്കയറിയത്. 
 


ടോക്യോ: 4x400 മീറ്റര്‍ റിലെ ഫൈനലിന് ഇന്ത്യക്ക് യോഗ്യതയില്ല. എന്നാല്‍ ഏഷ്യന്‍ റെക്കോഡ് തിരുത്തികുറിക്കാന്‍ ഇന്ത്യക്കായി. 3.00.25 സമയമെടുത്താണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്. നോഹ് നിര്‍മല്‍ ടോം, അനസ് മുഹമ്മദ്,  ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.

നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് യോഗ്യത ലഭിക്കാതെ പോയത്. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. അവസാന ലാപ്പിലാണ് ഇന്ത്യന്‍ നാലാം സ്ഥാനത്തേക്ക് ഓടിക്കയറിയത്. ആംങ്കര്‍ പൊസിഷനില്‍ ഓടിയ ഡല്‍ഹി മലയാളി അമോജാണ് ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് എത്തിച്ചത്.

Latest Videos

click me!