ഹോക്കി റാങ്കിംഗ്: ഇന്ത്യയുടെ പുരുഷ ടീമിന് വന്‍ നേട്ടം, വനിതകള്‍ക്ക് തിരിച്ചടി

By Web Team  |  First Published Jul 31, 2021, 12:36 PM IST

ഒളിംപിക് ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ചതോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്നാമതെത്തി. നെതര്‍ലന്‍ഡ്‌സ്- ബ്രിട്ടണ്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചതും ഇന്ത്യക്ക് തുണയായി.


ലൗസാന്നെ: ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ പുരുഷ ടീമിന് മുന്നേറ്റം. ഒളിംപിക് ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ചതോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്നാമതെത്തി. നെതര്‍ലന്‍ഡ്‌സ്- ബ്രിട്ടണ്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചതും ഇന്ത്യക്ക് തുണയായി.

നെതര്‍ലന്‍ഡ്‌സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്. ഒളിംപിക്‌സില്‍ ഇന്ത്യ ജപ്പാന് പുറമെ അര്‍ജന്റീന, സ്‌പെയ്ന്‍, ന്യൂസിലന്‍ഡ് ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. നേരിയ ലീഡ് മാത്രമാണ് ഇന്ത്യക്കുള്ളത്. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഫലമനുസരിച്ച് റാങ്ക് വീണ്ടും മാറും.

Latest Videos

പുരുഷ ടീം മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയുടെ വനിതാ ടീമിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ വനിതാ ടീമിന് നഷ്ടമായി. 12-ാം സ്ഥാനത്താണ് വനിതകള്‍. ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടണ്‍, ജര്‍മനി എന്നിവരാണ് ഇന്ത്യ തോറ്റത്. മൂന്ന് സ്ഥാനങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്.

click me!