സായിയുടെ പരിചരണയില്‍ സെല്‍ഫ് ക്വറന്‍റെനിലാണെന്നും. സായി നല്‍കിയ സൌകര്യങ്ങളില്‍ തൃപ്തനാണെന്നും. വേഗം സുഖപ്പെടും എന്നാണ് കരുതുന്നത് എന്നും മല്‍പ്രീത് പ്രതികരിച്ചു.
ദില്ലി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബെഗലൂരുവില്‍ ദേശീയ ക്യാമ്പ് നടക്കുന്നതിനിടെയാണ് മന്‍പ്രീതിന് കൊവിഡ് സ്ഥിരീകരിച്ചത്. സ്പോര്‍ട്സ് അതോററ്റി ഓഫ് ഇന്ത്യ ഈ കാര്യം വ്യക്തമാക്കി. മന്‍പ്രീതിന് പുറമേ പ്രതിരോധ കളിക്കാരന്‍ സുരേന്ദ്രര്‍ കുമാര്‍, ജസ്കരണ്‍ സിംഗ്, വരുണ്‍ കുമാര്‍ എന്നീ കളിക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സായിയുടെ പരിചരണയില്‍ സെല്‍ഫ് ക്വറന്‍റെനിലാണെന്നും. സായി നല്‍കിയ സൌകര്യങ്ങളില്‍ തൃപ്തനാണെന്നും. വേഗം സുഖപ്പെടും എന്നാണ് കരുതുന്നത് എന്നും മല്‍പ്രീത് പ്രതികരിച്ചു. എല്ലാ കായിക താരങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത് കൃത്യമായ സമയത്ത് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എടുത്ത നല്ല തീരുമാനമാണെന്നും മല്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സായിയുടെ ദക്ഷിണേന്ത്യന്‍ സെന്‍ററില്‍ മടങ്ങിയെത്തിയ കായിക താരങ്ങള്‍ക്ക് സായി നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ ദ്രുത പരിശോധനയില്‍ മല്‍പ്രീത് അടക്കമുള്ള താരങ്ങള്‍ നെഗറ്റീവ് ആയിരുന്നെങ്കിലും. കൊവിഡ് ലക്ഷണം കാണിച്ചതോടെ ഇവരെ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു.