ഷൂട്ടിംഗ് പോയിന്റില്‍ ഇന്ത്യക്ക് നിരാശ; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ടീമും യോഗ്യത നേടാതെ പുറത്ത്

By Web Team  |  First Published Jul 27, 2021, 9:02 AM IST

യോഗ്യതയില്‍ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തിയിരുന്നു ടീം. എന്നാല്‍ യോഗ്യതയുടെ രണ്ടാം റൗണ്ട് എത്തിയപ്പോള്‍ അതേ മികവ് പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല.
 


ടോക്യോ: ഒളിംപിക് ഷൂട്ടിംഗ് പോയിന്റില്‍ ഇന്ത്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സ്ഡ് ഇനത്തില്‍ മത്സരിച്ച മനു ഭാകര്‍- സൗരഭ് ചൗധരി സഖ്യം യോഗ്യതാ റൗണ്ടില്‍ പുറത്തായി. ഇരുവരുടെയും ഒളിംപിക്‌സ് അരങ്ങേറ്റമായിരുന്നിത്.

യോഗ്യതയില്‍ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തിയിരുന്നു ടീം. എന്നാല്‍ യോഗ്യതയുടെ രണ്ടാം റൗണ്ട് എത്തിയപ്പോള്‍ അതേ മികവ് പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല. 20 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിച്ചിരുന്നത്. എട്ട് ടീമുകള്‍ പുറത്തായി. അതിലൊന്നായിരുന്നു ഇന്ത്യ. 

Latest Videos

നേരത്തെ ഇന്ത്യയുടെ രണ്ടാം ടീമായിരുന്ന അഭിഷേക് വര്‍മ- യശസ്വിന് ദേശ്വള്‍ സഖ്യവും പുറത്തായിരുന്നു. 17-ാം സ്ഥാനത്താണ് ഇരുവരും ഫിനിഷ് ചെയ്തത്. 

അതേസമയം, പുരുഷ ഹോക്കിയില്‍ ഇന്ത്യ എതിരിലാത്ത മൂന്ന് ഗോളിന് സ്‌പെയ്‌നിനെ തകര്‍ത്തു. രുപിന്ദര്‍ പാല്‍ ഇരട്ടഗോള്‍ നേടി. സിമ്രാന്‍ജീത് സിംഗിന്റെ വകയായിരുന്നു ഒരു ഗോള്‍.

click me!