വന്ദനയുടെ ഹാട്രിക്കില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നു; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ

By Web Team  |  First Published Jul 31, 2021, 11:34 AM IST

നിലവില്‍ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. ബ്രിട്ടണെതിരെ ഒരു മത്സരമാണ് അവര്‍ക്ക് അവശേഷിക്കുന്നത്.


ടോക്യോ: ഒളിംപിക് വനിതാ ഹോക്കിയില്‍ ഇന്ത്യ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇന്ന് ദക്ഷിണാഫ്രിക്കയെ 4-3  തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റായി. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്ഥാനത്താണ്. ഒരു ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത.

നിലവില്‍ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. ബ്രിട്ടണെതിരെ ഒരു മത്സരമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. ഇന്ന് ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് ഇന്ത്യയെ മറികടക്കാന്‍ സാധിക്കൂ. അതും കൂടുതല്‍ ഗോള്‍ വ്യത്യാസത്തില്‍ ജയിക്കണം. എന്നാല്‍ ശക്തരായ ബ്രിട്ടണെതിരെ ജയിക്കുക എളുമപ്പമല്ല. വൈകിട്ടാണ് മത്സരം.

Latest Videos

ഇന്ന് പൂള്‍ എയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്ദന കതാരിയയുടെ ഹാട്രിക്കാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. റാണി രാംപാല്‍ ഒരു ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ സ്‌കോര്‍ 3-3 ആയിരുന്നു. നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടി ഇന്ത്യ വിജയമുറപ്പിച്ചു.

click me!