യുഎസ് ഓപ്പണും കീഴടക്കി ഇഗ ഷ്വാന്‍ടെക്ക്, വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരത്തിന്

By Web Team  |  First Published Sep 11, 2022, 7:13 AM IST

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്കിന്. ടുണീഷ്യയുടെ ഓന്‍സ് ജാബൂറിനെ തോല്‍പ്പിച്ചാണ് ഇഗ ചാംപ്യനായത്. 


യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്കിന്. ടുണീഷ്യയുടെ ഓന്‍സ് ജാബൂറിനെ തോല്‍പ്പിച്ചാണ് ഇഗ ചാംപ്യനായത്. ഇരുപത്തി ഒന്നാം വയസില്‍ ഷ്വാന്‍ടെക്കിന്റെ മൂന്നാം ഗ്രാന്‍സ് ലം കിരീടമാണിത്. യുഎസ് ഓപ്പണില്‍ പുതുചരിത്രം കുറിച്ച ഫൈനല്‍. 

ഇരുവശത്തും പൊരുതി മുന്നേറിയ പോരാട്ടം. വനിതാ ചാംപ്യനായി ഇഗ ഷ്വാന്‍ടെക്ക് തല ഉയര്‍ത്തുമ്പോള്‍ വിശേഷണങ്ങള്‍ ഏറെയാണ്. പിടിച്ചിരുത്തുന്ന പോരാട്ടാമായിരുന്നു കോര്‍ട്ടിനിരുവശത്തും. ആദ്യ സെറ്റ് 6- 2ന് ഇഗ സ്വന്തമാക്കി.  രണ്ടാം സെറ്റന്റെ തുടക്കത്തില്‍ ഷ്വാന്‍ടെക്ക് മുന്നേറിയെങ്കിലും ഓന്‍സ് ജാബൂര്‍ പൊരുതിക്കയറി. ഇടയ്ക്ക് ടൈബ്രേക്കറിലെത്തിയ മല്‍സരം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി

Latest Videos

undefined

ഒടുവില്‍ 7-5ന് ജാബൂര്‍ കീഴടങ്ങി.  ഫ്രഞ്ച് ഓപ്പണ്‍ രണ്ട് തവണ സ്വന്തമാക്കിയ ഇഗ യുഎസ് ഓപ്പണും കീഴടക്കി. യുഎസ് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ അറബ് വനിതയെന്ന അഭിമാന നേട്ടത്തോടെ ഓന്‍സ് ജാബൂറിനും മടക്കം.

ഒന്നാം സീഡ് ഇഗ സെമിയിൽ ബെലാറൂസിന്റെ ആറാം സീഡ് അര്യാന സബലേങ്കയെ തോൽപിച്ചിരുന്നു (3–6, 6–1, 6–4). ഫ്രഞ്ച് താരം കരോലിൻ ഗാർഷ്യയ്ക്കെതിരെയായിരുന്നു അ‍‍ഞ്ചാം ഓൻസ് ജാബൂറിന്റെ ജയം (6–1,6–3). ഫൈനലിൽ പൊരുതി തോറ്റ 28- കാരി ജാബർ വിമ്പിൾഡനിലും ഫൈനലിലെത്തിയിരുന്നു. എന്നാൽ കസഖ്സ്ഥാൻ താരം എലേന റിബകീനയോടു തോറ്റു പോയി. 21- കാരി ഇഗ രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.

Read more:  യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റൂഡ്- അല്‍ക്കറാസ് ഫൈനല്‍; വനിതകളുടെ കലാശപ്പോര് പുലര്‍ച്ചെ

പുരുഷ വിഭാഗത്തില്‍ കാസ്പര്‍ റൂഡ് - അല്‍ക്കറാസ് ഫൈനല്‍

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ കാസ്പര്‍ റൂഡ് ഫൈനലില്‍. റഷ്യന്‍ താരം കരേന്‍ ഖച്ചനോവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റൂഡ് മറികടന്നത്. സ്‌കോര്‍ 7-6, 6-2, 5-7, 6-2. രണ്ടാം സെമിയില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസാണ് ഫൈനലില്‍ റൂഡിന്റെ എതിരാളി. അമേരിക്കന്‍ താരം ഫ്രാന്‍സസ് ടിയാഫോയെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ അല്‍ക്കറാസ് തുടരെ രണ്ട് സെറ്റുകള്‍ നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. നാലം സെറ്റില്‍ ടിയോഫെ തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് സ്പാനിഷ് താരം കൈക്കലാക്കി. സ്‌കോര്‍ 6-7, 6-3, 6-1, 6-7, 6-3.

click me!