വിംബിള്‍ഡണ്‍: കെര്‍ബര്‍, സെബലങ്ക സെമിയില്‍; മെദ്‌വദേവ് പുറത്ത്

By Web Team  |  First Published Jul 6, 2021, 8:51 PM IST

രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചാണ് ഹര്‍ക്കസ് അവസാന പതിനാറിലെത്തിയത്.


ലണ്ടന്‍: വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ പോളണ്ടിന്റെ ഹ്യുബര്‍ട്ട് ഹര്‍ക്കസിനെ നേരിടും. രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചാണ് ഹര്‍ക്കസ് അവസാന പതിനാറിലെത്തിയത്. ഇന്നലെ മഴ കാരണം മുടങ്ങിയ മത്സരമാണ് ഇന്ന് പൂര്‍ത്തിയായക്കിയത്. 

മറ്റൊരു ക്വാര്‍ട്ടറില്‍ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ മര്‍തോണ്‍ ഫുട്‌സോവിച്ചിനെ നേരിടും. ഇറ്റലിയുടെ മറ്റൊരു താരമായ മാതിയോ ബരേറ്റിനി കാനഡയുടെ ഫെലിക്‌സ് ഓഗര്‍ അല്യസിമെയേ നേരിടും. കാനഡയുടെ തന്നെ ഡെനിസ് ഷപവോലോവ് റഷ്യയുടെ കരേണ്‍ ഖച്ചനോവിനേയും നേരിടും. 

Latest Videos

മെദ്‌വദേവിനെതിരെ അവസാന രണ്ട് സെറ്റ് പിടിച്ചെടുത്താണ് ഹര്‍ക്കസ് മുന്നേറിയത്. ഒന്നും മൂന്നും സെറ്റുകള്‍ 2-6, 3-6ന് മെദ്‌വദേവ് സ്വന്തമാക്കി. രണ്ടാം സെറ്റ് 7-6ന് ഹര്‍ക്കസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ നാലും അഞ്ചും സെറ്റുകള്‍ അനായാസം പോളണ്ട് താരം സ്വന്തമാക്കി. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു അവസാന രണ്ട് സെറ്റില്‍ അര്‍ക്കസിന്റെ ജയം.

വനിതകളില്‍ എട്ടാം സീഡ് കരോളിന പ്ലിസ്‌കോവ സെമിയിലെത്തി. ഡെന്‍മാര്‍ക്കിന്റെ വിക്ടോറിയ ഗോലുബിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2 6-2. രണ്ടാം സീഡ് അരൈന സെബലങ്കയും സെമിയില്‍ കടന്നു. ടുണീഷ്യയുടെ ഒണ്‍സ് ജബൗറിനെയാണ് ബലാറസ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 3-6. ജര്‍മന്‍ താരം ആഗ്വലിക് കെര്‍ബറും സെമിയിലേക്ക് മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ തകര്‍ത്തു. സ്‌കോര്‍ 2-6, 3-6.

click me!