അരയ്ക്ക് താഴേയ്ക്ക് ചലനം അറിയുന്നില്ല, ഹള്‍ക്ക് ഹോഗന് ഗുരുതര ആരോഗ്യ പ്രശ്നമെന്ന് സഹതാരം

By Web Team  |  First Published Jan 31, 2023, 12:57 PM IST

ഹൃദയവും ആത്മാവും ഇതിനായി ചെലവിട്ട ഹള്‍ക്ക് ഹോഗനെ അത് തന്നെ തിന്നുവെന്നാണ് കുര്‍ട്ട് ആംഗിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.


ഫിലാഡെല്‍ഫിയ : ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായ ഹള്‍ക്ക് ഹോഗന് അരയ്ക്ക് കീഴ്പ്പോട്ടുള്ള ചലനശേഷി നഷ്ടമായതായി റെസ്ലിംഗ് താരം കുര്‍ട്ട് ആംഗിള്‍. ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരമായിരുന്ന ഹള്‍ക്ക് ഹോഗന്‍റെ യഥാര്‍ത്ഥ പേര് ടെറി ജീന്‍ ബോള്ളീ എന്നാണ്. 69കാരനായ ഹള്‍ക്ക് ഹോഗന്‍ അടുത്തിടെയാണ് നടുവിന് ശസ്ത്രക്രിയ ചെയ്തത്. രണ്ട് ദശാബ്ദത്തിലധികം നീണ്ട് നിന്ന റെസ്ലിംഗ് കരിയറില്‍ ഇതിനോടകം ഹള്‍ക്ക് ഹോഗന്‍ ഇത്തരത്തിലുള്ള മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഹൃദയവും ആത്മാവും ഇതിനായി ചെലവിട്ട ഹള്‍ക്ക് ഹോഗനെ അത് തന്നെ തിന്നുവെന്നാണ് കുര്‍ട്ട് ആംഗിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അടുത്തിടെയാണ് ഡബ്ല്യു ഡബ്ല്യു ഇ റോ 30ാം വാര്‍ഷിക ആഘോഷങ്ങള്‍ നടത്തിയത്. ഹോഗന്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനേക്കുറിച്ച് അടുത്തിടെ താന്‍ തന്നെയാണ് കണ്ടെത്തിയതെന്നാണ് കുര്‍ട്ട് ആംഗിള്‍ വിശദമാക്കിയത്. നട്ടെല്ലിനുള്ള ബുദ്ധിമുട്ടുകള്‍ മൂലം നിലവില്‍ വടിയുടെ സഹായത്തോടെയാണ് നടക്കുന്നതെന്നും കുര്‍ട്ട് ആംഗിള്‍ പറയുന്നത്. അരയ്ക്ക് താഴേയ്ക്കുളഅ ഞരമ്പുകളില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയില്‍ പൊട്ടലുണ്ടായെന്നും കുര്‍ട്ട് പറയുന്നു. നിലില്‍ ഹള്‍ക്ക് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും കുര്‍ട്ട് പറയുന്നു.

Latest Videos

നിലവില്‍ വടിയുടെ സഹായത്തോടെയാണ് ഹള്‍ക്ക് നടക്കുന്നത്. വേദന മാത്രമല്ല മറ്റൊന്നും തന്നെ ഹള്‍ക്കിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കുര്‍ട്ട് പറയുന്നു. താരത്തിന്‍റെ വെളിപ്പെടുത്തലിനോട് ഇതുവരേയും ഹള്‍ക്ക് ഹോഗന്‍ പ്രതികരിച്ചിട്ടില്ല. ഹള്‍ക്കിന്‍റെ മാസ്റ്റര്‍ പീസുകളായിരുന്ന ലെഗ് ഡ്രോപ്പ് അദ്ദേഹത്തിന് തന്നെ ബുദ്ധിമുട്ടായിയെന്നാണ് കുര്‍ട്ട് പറയുന്നത്. 1982ലാണ് ഹള്‍ക്ക് ഹോഗന്‍ ഹെവി വെയ്റ്റ്ലിഫ്റ്റിംഗ് രംഗത്തേക്ക് എത്തുന്നത്. 
 

click me!