ഇന്തോനേഷ്യ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പ്രണോയ് ഇന്നിറങ്ങും; നേര്‍ക്കുനേര്‍ കണക്കറിയാം

By Web Team  |  First Published Jun 17, 2022, 10:12 AM IST

കഴിഞ്ഞ ദിവസം ഹോങ്കോംഗ് താരം ആഗ്നസ് ലോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-11, 21-18. മത്സരത്തില്‍ ഒരിക്കല്‍ പോലും ലോംഗിന്, പ്രണോയിയെ വെല്ലുവിളിക്കാനായില്ല.


ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ (Indonesia Open) സെമിഫൈനല്‍ ലക്ഷ്യമിട്ട് മലയാളിതാരം എച്ച് എസ് പ്രണോയ് (HS Prannoy) ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് താരം റാസ്മസ് ജെന്‍കേയാണ് പ്രണോയിയുടെ എതിരാളി. ഇരുവരും നാല് തവണ ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുവരും രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഹോങ്കോംഗ് താരം ആഗ്നസ് ലോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-11, 21-18. മത്സരത്തില്‍ ഒരിക്കല്‍ പോലും ലോംഗിന്, പ്രണോയിയെ വെല്ലുവിളിക്കാനായില്ല. ആദ്യ ഗെയിമില്‍ 11-3 മുന്നിലെത്തിയ പ്രണോയ്. പിന്നീട് എട്ട് പോയിന്റ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഗെയിമില്‍ പ്രണോയ് ആധിപത്യം തുടര്‍ന്നു. ഒരുഘട്ടത്തില്‍ 6-7ന് ലോംഗ് മുന്നിലെത്തിയെങ്കിലും താരം വിട്ടുകൊടുത്തില്ല. 

Latest Videos

undefined

ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി0 ഇന്ന്; റിഷഭ് പന്തിനും സംഘത്തിനും നിര്‍ണായകം

രണ്ടാം ഗെയിമിന്റെ പാതിവഴിയില്‍ പ്രണോയ് 11-9ന് മുന്നിലെത്തി. പ്രേണോയ് 20-16ന് ലീഡ് ചെയ്തു നില്‍ക്കെ ലോംഗ് രണ്ട് പോയിന്റെടുത്ത് 20-18ലെത്തിച്ചു. എന്നാല്‍ മൂന്നാം ഗെയിമിന് നില്‍ക്കാതെ തന്നെ പ്രണോയ് വിജയം നേടി. നേരത്തെ, ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ തോല്‍പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയിരുന്നത്. അതേസമയം, സമീര്‍ വര്‍മ (Sameer Verma) ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അഞ്ചാം സീഡ് മലേഷ്യയുടെ ലീ സീ ജിയയാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 

ഈ പ്രതിരോധത്തിന് മുന്നില്‍ പൂജാരയും ദ്രാവിഡും തോല്‍ക്കും, ആദ്യ റണ്ണെടുക്കാന്‍ യശസ്വി നേരിട്ടത് 54 പന്തുകള്‍

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സമീര്‍ തോറ്റത്. സ്‌കോര്‍ 10-21, 13-21. ജിയക്കെതിരെ ഏഴ് മത്സരങ്ങളില്‍ അഞ്ച് തവണയും സമീര്‍ തോല്‍ക്കുകയായിരുന്നു. 43 മിനിറ്റുകള്‍ക്കിടെ മത്സരം പൂര്‍ത്തിയായി. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍ സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ടോപ് സീഡ് ചെന്‍ ക്വിങ് ചെന്‍- ജിയ യി ഫാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.
 

click me!