Singapore Open : എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സിംഗപൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍; മഞ്ജുനാഥ് പുറത്ത്

By Web Team  |  First Published Jul 14, 2022, 12:26 PM IST

ലോക നാലാം നമ്പര്‍ ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. 14-21, 22-20, 21-18. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും മത്സരം നീണ്ടുനിന്നു. ആദ്യ ഗെയിം വഴങ്ങിയ ശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്.


സിംഗപൂര്‍: പി വി സിന്ധുവും (PV Sindhu) എച്ച് എസ് പ്രണോയിയും (HS Prannoy) സിംഗപൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. വിയറ്റ്‌നാമിന്റെ ലിന്‍ ങുയേനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 19-21, 21-19, 21-18. ആദ്യ ഗെയിമില്‍ പിന്നോട്ടുപോയ സിന്ധു രണ്ടും മൂന്നും ഗെയിം വിയര്‍ത്ത് നേടുകയായിരുന്നു. ചൈനയുടെ ഹാന്‍ യൂവിനെ ക്വാര്‍ട്ടറില്‍ സിന്ധു നേരിടുക.

ലോക നാലാം നമ്പര്‍ ചൗ ടീന്‍ ചെനിനെ തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. 14-21, 22-20, 21-18. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും മത്സരം നീണ്ടുനിന്നു. ആദ്യ ഗെയിം വഴങ്ങിയ ശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്. ജപ്പാന്റെ കൊടൈ നരൗകയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി. അതേസമയം, മിഥുന്‍ മഞ്ജുനാഥ് രണ്ടാം റൗണ്ടില്‍ പുറത്തായി. കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചെത്തിയ മഞ്ജുനാഥിന് അയര്‍ലന്‍ഡ് താരം ഞാട് ങുയേന്റെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.10-21, 21-18, 16-21 എന്ന സ്‌കോറിനാണ് മഞ്ജുനാഥ് തോറ്റത്.

Latest Videos

undefined

ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് സൈന നേവാളും ഡബിള്‍സില്‍ എംആര്‍ അര്‍ജനുന്‍- ധ്രുവ് കപില സഖ്യത്തിനും ഇന്ന് മത്സരമുണ്ട്. നേരത്തെ, മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ പരുപള്ളി കശ്യപ്പ് അഞ്ചാം സീഡ് ജോണതാന്‍ ക്രിസ്റ്റിയോട് തോറ്റ് പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്‌കോര്‍ 14-21, 15-21. അതേസമയം, യോഗ്യത റൗണ്ട് കഴിഞ്ഞെത്തിയ അഷ്മിത ചലിഹ 12-ാം സീഡ് താരത്തെ അട്ടിമറിച്ചു. യോഗ്യത നേടിയെത്തിയ താരം തായ്ലന്‍ഡിന്റെ ബുസാനനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-16, 21-11. 

നേരത്തെ, ബെല്‍ജിയം താരം ലിയാന്നെ ടാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഏഴാം റാങ്കുകാരിയായ സിന്ധു തോല്‍പ്പിച്ചിരുന്നത്. സ്‌കോര്‍ 21-15, 21-11. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 7-7ന് ഒപ്പമായിരുന്നുവെങ്കിലും പിന്നീട് സിന്ധു ലീഡെടുത്ത് അനായാസം മത്സരം സ്വന്തമാക്കി. മലയാളിതാരം പ്രണോയ് തായ്ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 21-13, 21-16.
 

click me!