ആദ്യ ക്വാര്‍ട്ടറില്‍ പതിമൂന്നാം മിനിറ്റില്‍ ഷര്‍മിലാ ദേവിയാണ് ഇന്ത്യക്ക് മുന്‍ ചാമ്പ്യന്‍മാരായ ചൈനക്കെതിരെ ലീഡ് സമ്മാനിച്ചത്. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ പത്തൊമ്പതാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്.
മസ്കറ്റ്: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍(Hockey Women's Asia Cup 2022) ചൈനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഇന്ത്യക്ക്(Indian Womens Hockey) വെങ്കലം. ഷര്‍മിളാ ദേവിയും ഗുര്‍ജിത് കൗറുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഇന്നലെ നടന്ന സെമി ഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ദക്ഷിണ കൊറിയയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് അടിയറവ് പറഞ്ഞിരുന്നു.
ആദ്യ ക്വാര്‍ട്ടറില്‍ പതിമൂന്നാം മിനിറ്റില്‍ ഷര്‍മിലാ ദേവിയാണ് ഇന്ത്യക്ക് മുന്‍ ചാമ്പ്യന്‍മാരായ ചൈനക്കെതിരെ ലീഡ് സമ്മാനിച്ചത്. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ പത്തൊമ്പതാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളുകളും പിറന്നത്.
undefined
ഗോള്‍ തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ മൂന്നും നാലും ക്വര്‍ട്ടറില്‍ ഇന്ത്യന്‍ വനിതകള്‍ ഫലപ്രദമായി പ്രതിരോധിച്ചതോടെ വെങ്കലത്തിളക്കവുമായി മടങ്ങാന്‍ ഇന്ത്യക്കായി. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ മലേഷ്യയെ 9-0ന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്.
The 🥉 medal comes home! 🇮🇳
Not the end we envisioned, but, nonetheless, a fighting display from our and we end the tournament on a high! 👏🏻🔥 pic.twitter.com/bBBvsXC5V5
എന്നാല്‍ പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ജപ്പാനോട് ഇന്ത്യ 0-2ന്‍റെ തോല്‍വി വഴങ്ങിയ നിര്‍ണായക മൂന്നാം മത്സരത്തില്‍ സിംഗപ്പൂരിനെ 9-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യയ സെമിയിലെത്തിയത്. എന്നാല്‍ർ സെമിയില്‍ പ്രതിരോധത്തിലെ പാളിച്ചകളും പെനല്‍റ്റി കോര്‍ണറുകള്‍ മുതലെടുക്കാന്‍ മുന്നേറ്റനിരക്ക് കഴിയാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി.